കേരളം

kerala

'ഓപ്പറേഷന്‍ താമര'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിൻവലിച്ച് ബിജെപിയിലേക്ക് - Akshay Bam Withdrew Nomination

By ETV Bharat Kerala Team

Published : Apr 29, 2024, 2:50 PM IST

മധ്യപ്രദേശ് ഇന്‍ഡോര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് നാമനിര്‍ദേശ പത്രിക പിൻവലിച്ചത്. ഇയാൾ തുടര്‍ന്ന് ബിജെപിയിൽ ചേരുകയായിരുന്നു.

INDORE CONSTITUENCY  INDORE CONGRESS CANDIDATE  LOK SABHA ELECTION 2024  അക്ഷയ് ബാം
AKSHAY BAM WITHDREW NOMINATION

ഇന്‍ഡോര്‍:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിൻവലിച്ചു. ഇൻഡോർ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം ആണ് നാമനിര്‍ദേശ പത്രിക പിൻവലിച്ചത്. നാമനിര്‍ദേശ പത്രിക പിൻവലിച്ച അക്ഷയ് ബാം ബിജെപിയില്‍ ചേര്‍ന്നു.

ബിജെപി എംഎല്‍എ രമേശ് മെണ്ടോലയ്‌ക്കൊപ്പം എത്തിയാണ് അക്ഷയ് ബാം നാമനിര്‍ദേശ പത്രിക പിൻവലിച്ചത്. നാമനിര്‍ദേശം പിൻവലിച്ചതിന് പിന്നാലെ അക്ഷയ് ബാം ബിജെപിയില്‍ ചേര്‍ന്ന വിവരം മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ ആണ് പുറത്തുവിട്ടത്.

Also Read: എംഎല്‍എമാര്‍ക്ക് പണം അടക്കം വാഗ്‌ദാനം; പഞ്ചാബില്‍ 'ഓപ്പറേഷന്‍ താമര' തുടങ്ങിക്കഴിഞ്ഞെന്ന് സൗരഭ് ഭരദ്വാജ്

ABOUT THE AUTHOR

...view details