ന്യൂഡൽഹി : ലക്ഷദ്വീപിൽ ദ്വിദിന മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി. ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (എയിംസ്) കോസ്‌റ്റ് ഗാർഡും സംയുക്തമായാണ് ദ്വീപ് നിവാസികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഏപ്രിൽ 29, 30 ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത്.
ദ്വീപ് നിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പ് വഴി 1,500-ലധികം ആളുകൾക്ക് പ്രയോജനം ലഭിച്ചതായി എയിംസ് അറിയിച്ചു. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കാനുള്ള എയിംസിന്‍റെ പദ്ധതിയുടെ ഭാഗമായി ആണ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്.