കേരളം

kerala

ബീഹാര്‍ കോടതിക്ക് മുന്നില്‍ വെടിവയ്‌പ്; 62കാരന് പരിക്ക്

By ETV Bharat Kerala Team

Published : Feb 29, 2024, 8:06 PM IST

കൊലക്കേസിലെ പ്രതിക്ക് നേരെ അഞ്ചുപേരടങ്ങുന്ന സംഘം നിറയൊഴിക്കുകയായിരുന്നു. പട്ടാപ്പകല്‍ കോടതിക്ക് മുന്നിലാണ് സംഭവമുണ്ടായത്. പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വെളിപ്പെടുത്തി.

62YrOld Man Injured  Firing Outside Bihar Court  കോടതിക്ക് മുന്നില്‍ വെടിവയ്‌പ്  62കാരന് പരിക്ക്  കൊലപാതകക്കേസിലെ പ്രതി
62-yr-old-man-injured-in-firing-outside-bihar-court

പാറ്റ്ന:കോടതിക്ക് മുന്നില്‍ പട്ടാപ്പകല്‍ വെടിവയ്‌പ്. 62 കാരന് പരിക്കേറ്റു. ബിഹാറിലെ അറയില്‍ ആണ് സംഭവം(62-Yr-Old Man Injured). കൊലപാതകക്കേസിലെ പ്രതിയായ വൃദ്ധനാണ് പരിക്കേറ്റത്. ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗോപാല്‍ ചൗധരി എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഉദ്വന്ത് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബേലാവൂരിലാണ് ഇയാള്‍ താമസിക്കുന്നത്(Firing Outside Bihar Court).

വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. മനീഷ് എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. രഞ്ജീത്, ബൂട്ടാന്‍ ചൗധരി എന്നിവര്‍ തമ്മിലുള്ള പ്രശ്നമാണ് ഇന്നത്തെ വെടിവയ്പില്‍ കലാശിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്‍ അക്രമികള്‍ക്ക് പിന്നാലെ പോയെങ്കിലും ആള്‍ക്കൂട്ടത്തെ മറയാക്കി അവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് എസ്‌പി പ്രമോദ് യാദവ് പറഞ്ഞു.

കൊലപാതകക്കേസിലെ പ്രതികളാണ് തങ്ങളെന്ന് പരിക്കേറ്റയാളുടെ മകന്‍ പറഞ്ഞു. കേസിന്‍റെ വിചാരണക്കായി കോടതിയിലെത്തിയതായിരുന്നു. കോടതിയില്‍ തങ്ങളെത്തിയപ്പോള്‍ അഞ്ചുപേരടങ്ങുന്ന സംഘമെത്തി തങ്ങളുടെ നേര്‍ക്ക് നിറയൊഴിക്കുകയും സ്ഥലത്ത് നിന്ന് അവര്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പരിക്കേറ്റയാളുടെ മകന്‍ വ്യക്തമാക്കി(Renjeet, bootan choudhari).

2016ലാണ് കേസിനാസ്‌പദമായ സംഭവം. രഞ്ജിത് ചൗധരിയുടെ സഹോദരനെ ബൂട്ടാന്‍ ചൗധരി കൊന്നുവെന്നാണ് ആരോപണം. രഞ്ജിത് ചൗധരിയുടെ സഹോദരന്‍റെ മരണവുമായി ഗോപാല്‍ ചൗധരിക്കും അയാളുടെ ചില കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നും ആരോപണമുണ്ട്.

Also Read: കുടുംബവഴക്കിനിടെ നായ കുരച്ചുചാടി; പാറയിൽ അടിച്ചു കൊലപ്പെടുത്തി യുവാവ്

ABOUT THE AUTHOR

...view details