കേരളം

kerala

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 270 കസ്റ്റഡി ബലാത്സംഗ കേസുകൾ; കണക്കുകള്‍ പുറത്തുവിട്ട് എൻസിആർബി

By ETV Bharat Kerala Team

Published : Feb 25, 2024, 5:00 PM IST

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് രജിസ്റ്റർ ചെയ്‌ത കസ്റ്റഡി ബലാത്സംഗ കേസുകളുടെ എണ്ണത്തിൽ കുറവ്

Rape in Custody  NCRB Data  കസ്റ്റഡി ബലാത്സംഗ കേസ്  ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 270 കസ്റ്റഡി ബലാത്സംഗ കേസുകൾ; ഡാറ്റ പുറത്തുവിട്ട് എൻസിആർബി

ഡൽഹി:കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് രജിസ്റ്റർ ചെയ്‌ത കസ്റ്റഡി ബലാത്സംഗ കേസുകളുടെ എണ്ണത്തിൽ കുറവ്. 2017 മുതൽ 2022 വരെ 270 ൽ അധികം ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്‌തത് ( 275 Cases Of Rape In Custody Registered From 2017-22: NCRB Data). ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് കണക്കുകൾ പുറത്ത്‌ വിട്ടത്.

പൊലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, സായുധ സേനാംഗങ്ങൾ, ജയിൽ ജീവനക്കാർ തുടങ്ങിയവരും റിമാൻഡ് ഹോമുകൾ, കസ്റ്റഡി സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാരും ബാലസംഗ കേസുകളിലെ കുറ്റവാളികളിൽ ഉൾപ്പെടുന്നുവെന്ന് എൻസിആർബി പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുൻപത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ത്രീകൾക്കെതിരെ നടക്കുന്ന കസ്റ്റഡി പീഡന കേസുകളിൽ ക്രമാനുഗതമായ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. 2017-ൽ 89 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ കേസുകളുടെ എണ്ണം കുറയുന്നതായി കാണാം. 2018-ൽ 60, 2019-ൽ 47, 2020-ൽ 29, 2021-ൽ 26, 2022-ൽ 24 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം.

അതേസമയം ഇത്തരം സംഭവങ്ങൾക്ക് കാരണം നിയമ നിർവ്വഹണ സംവിധാനങ്ങളിലെ ബോധവൽക്കരണത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും അഭാവമാണെന്ന് എൻസിആർബി ഡാറ്റ ഉദ്ധരിച്ച് വനിതാവകാശ പ്രവർത്തകർ പ്രതികരിച്ചു.

2017 മുതൽ ഇന്ത്യൻ ശിക്ഷാനിയമം 376 (2) പ്രകാരം എടുത്ത 275 ബലാത്സംഗ കേസുകളിൽ 92 കേസുകളും ഉത്തരപ്രദേശിലും 43 എണ്ണം മധ്യപ്രദേശിലുമാണ് രജിസ്റ്റർ ചെയ്‌തത്. സംരക്ഷണം നൽകേണ്ടവർ തന്നെ സ്ത്രീകളെ ദുരുപയോഗിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടാകുന്നു, പലപ്പോഴും തങ്ങളുടെ അധികാരം ഉപയോഗിച്ച് സ്റ്റേറ്റ് ഏജൻ്റുമാർ സ്ത്രീകളെ ലൈംഗികതയ്ക്ക് നിർബന്ധിക്കുന്നുവെന്ന് പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ർ പൂനം മുത്രേജ പറഞ്ഞു.

ABOUT THE AUTHOR

...view details