കേരളം

kerala

എല്ലാ ഫീച്ചേഴ്‌സുമുള്ള ബജറ്റ് ഫ്രണ്ട്‌ലി സ്‌മാർട്ട്ഫോൺ ആണോ നോക്കുന്നത്..? മോട്ടോ ജി24 പവര്‍ നല്ലൊരു ഓപ്ഷനാണ്

By ETV Bharat Kerala Team

Published : Jan 30, 2024, 4:26 PM IST

മോട്ടോ ജി24 പവറിന്‍റെ 4GB റാം + 128GB സ്റ്റോറേജ് മോഡലിന് 8,999 രൂപയാണ് വില. 8GB + 128GB മോഡലിന് 9999 രൂപ നൽകേണ്ടിവരും.

moto g24 power smartphone  മോട്ടോ ജി24 പവര്‍  ബജറ്റ് ഫ്രണ്ട്‌ലി സ്‌മാർട്ട്ഫോൺ  launched in India  Android 14
moto g24 power smartphone launched in India

പുതിയ ബജറ്റ് ഫ്രണ്ട്ലിസ്‌മാർട്ട്ഫോൺ ഇന്ത്യന്‍ വിപണയില്‍ അ‌വതരിപ്പിച്ച് മോട്ടറോള. മോട്ടോ ജി24 പവർ (moto g24 Power) എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന പുതിയ സ്‌മാർട്ട്ഫോൺ 8999 രൂപ വിലയിൽ ഇന്ത്യയിൽ ലഭ്യമാകും.

പതിനായിരം രൂപ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ മോട്ടോ ജി24 പവർ (moto g24 Power) സ്‌മാർട്ട്ഫോണിൽ മോട്ടറോള അ‌വതരിപ്പിച്ചിട്ടുണ്ട്. മീഡിയ ടെക് ഹീലിയോ G85 ചിപ്സെറ്റിലാണ് പുതിയ മോട്ടറോള എത്തുന്നത്.

മോട്ടോ ജി24 പവർ സ്‌മാർട്ട്ഫോണിലെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം:

* 6.56 ഇഞ്ച് (1612 x 720 പിക്സലുകൾ) IPS ഡിസ്പ്ലേ. HD+ 20:9 ആസ്പക്ട് റേഷ്യോ, 90Hz റിഫ്രഷ് റേറ്റ്, 500 നിറ്റ്സ് വരെ ​ബ്രൈറ്റ്നസ് എന്നിവയും മോട്ടറോള വാഗ്‌ദാനം ചെയ്യുന്നു.

* 000MHz വരെ ARM മാലി G52 2EEMC2 ജിപിയു ഉള്ള ഒക്‌ടോ കോർ മീഡിയടെക് ഹീലിയോ G85 12nm പ്രൊസസർ (ഡ്യുവൽ 2GHz Cortex-A75 + Hexa 2GHz 6x Cortex-A55 CPU) ആണ് ഇതിലുള്ളത്.

* 4GB / 8GB LPDDR4X റാം, 128GB eMMC 5.1 സ്റ്റോറേജ് ഫീച്ചറുകള്‍.

* മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാം.

* ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ​മൈ യുഎക്‌സിലാണ് സ്‌മാർട്ട്ഫോൺ പ്രവർത്തിക്കുക.

* ഡ്യുവൽ സിം ( നാനോ + നാനോ + മൈക്രോ എസ്ഡി) സൗകര്യവും മോട്ടോ ജി24 പവർ വാഗ്‌ദാനം ചെയ്യുന്നു.

* ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം.

f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറയും, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറയും അ‌ടങ്ങുന്നതാണ് ഇതിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

* 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്‌പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, എഫ്എം റേഡിയോ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ എന്നിവയും ഈ സ്‌മാർട്ട്ഫോണിലുണ്ട്.

* 197 ഗ്രാം ആണ് മോട്ടോ ജി24 പവറിന്‍റെ ഭാരം. വാട്ടർ റിപ്പല്ലൻ്റ് ഡിസൈൻ ആണ് മോട്ടറോള ഈ സ്‌മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്.

മോട്ടോ ജി24 പവറിന്‍റെ 4GB റാം + 128GB സ്റ്റോറേജ് മോഡലിന് 8,999 രൂപയാണ് വില. 8GB + 128GB മോഡലിന് 9999 രൂപ നൽകേണ്ടിവരും. ഫ്ലിപ്പ്കാർട്ട്, മോട്ടറോള എന്നീ ഔദ്യോഗിക വെബ്​സൈറ്റുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സ്‌മാർട്ട്ഫോണ്‍ ഓണ്‍ലൈനായി വാങ്ങാം.

രാജ്യത്തെ അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിലും പുതിയ സ്‌മാർട്ട്ഫോണ്‍ ലഭ്യമാകും. മോട്ടോ ജി24 പവർ ഫെബ്രുവരി 7 മുതൽ വില്‍പ്പനക്കെത്തും.

ABOUT THE AUTHOR

...view details