കേരളം

kerala

സിംഹങ്ങളെ സ്വന്തമാക്കണോ? പാകിസ്ഥാനില്‍ നിന്നും വാങ്ങാം! അപൂര്‍വ ലേലം ലാഹോറില്‍

By

Published : Aug 10, 2022, 12:19 PM IST

ലാഹോർ: പാര്‍പ്പിക്കാന്‍ സ്ഥലമില്ലാതായതോടെ സിംഹങ്ങളെ സ്വകാര്യ വ്യക്തികള്‍ക്ക് ലേലം ചെയ്യാനൊരുങ്ങി ലാഹോർ സഫാരി മൃഗശാല അധികൃതര്‍. അംഗ സംഖ്യ വര്‍ധിച്ചതോടെ മൃഗശാലയിലെ സിംഹങ്ങളും കടുവകളും മൈതാനത്ത് കഴിയേണ്ട സാഹചര്യമാണെന്ന് മൃഗശാലയുടെ ഡെപ്യൂട്ടി ഡയറക്‌ടർ തൻവീർ അഹമ്മദ് ജൻജുവ പറയുന്നു. നിലവില്‍ മൃഗശാലയില്‍ 29 സിംഹങ്ങളാണുള്ളത്. ഇവക്ക് പുറമെ ആറു കടുവകളും രണ്ട് ജാഗ്വാറുകളും ഉണ്ട്. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള 12 സിംഹങ്ങളെ ഓഗസ്റ്റ് 11 ന് ലേലം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. മൃഗശാലയിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനൊപ്പം സിംഹങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിലെ ചെലവ് ചുരുക്കാനും ലേലത്തിലൂടെ ലക്ഷ്യമിടുന്നതായി മൃഗശാലയുടെ ഡെപ്യൂട്ടി ഡയറക്‌ടർ പറഞ്ഞു.

ABOUT THE AUTHOR

...view details