കേരളം

kerala

ബാലകൃഷ്ണന് ബിഗ് സല്യൂട്ട്, സ്വന്തമായി ഭൂമിയില്ലെങ്കിലും ജന്മനാടിനോടുള്ള സ്നേഹം മരിക്കുമോ ജീവനുള്ള കാലം

By

Published : Aug 13, 2022, 1:13 PM IST

Updated : Aug 13, 2022, 1:50 PM IST

സ്വന്തമായി അടച്ചുറപ്പുള്ള വീടില്ലെങ്കിലും ഉള്ള വീടിന് മുന്നില്‍ പതാക ഉയര്‍ത്തി രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് ചെങ്ങോട്ടുകാവിലെ ബാലകൃഷ്‌ണൻ. കൊല്ലപ്പണിക്കാരനായിരുന്ന ബാലകൃഷ്‌ണന്‍ ജോലിക്കിടെ തളര്‍ന്ന് വീണ് കുറെനാള്‍ കിടപ്പിലായിരുന്നു. അര്‍ബുദ രോഗിയായ ഭാര്യ നേരത്തെ മരിച്ചു. രണ്ട് ആണ്‍ മക്കളുണ്ട്. എന്നാല്‍ ഇളയ മകന് അപസ്‌മാരമുള്ളതിനാല്‍ ഭാരപ്പെട്ട ജോലിയെന്നും ചെയ്യനാവില്ല. മൂത്തമകന്‍ കൂലിപണിയെടുത്താണ് കുടുംബത്തിന് നിത്യവൃത്തിക്കുള്ള വക കണ്ടെത്തുന്നത്. ലൈഫ് പദ്ധതിയുടെ പരിഗണന പട്ടികയിലുള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മറച്ച ഷെഡ്ഡിലാണ് ബാലകൃഷ്‌ണനും കുടുംബവും കഴിയുന്നത്. എന്നാലും ഷീറ്റ് മേഞ്ഞ വീടിന് മുന്നില്‍ പതാക ഉയര്‍ത്തിയതിനെ കുറിച്ച് ചോദിച്ചാല്‍ കുട്ടിക്കാലം തൊട്ട് മനസില്‍ കാത്തു സൂക്ഷിക്കുന്ന രാജ്യ സ്‌നേഹമാണ് ഷെഡിന് മുന്നിലും പതാകയുയര്‍ത്താന്‍ തന്നെ പ്രേരിപ്പിച്ചെതെന്നാണ് ബാലകൃഷ്‌ണന്‍റെ മറുപടി. ലൈഫ് പദ്ധതിയിലൂടെ അര്‍ഹരായ തങ്ങള്‍ക്കും ഉടന്‍ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 75കാരനും കുടുംബവും.
Last Updated : Aug 13, 2022, 1:50 PM IST

ABOUT THE AUTHOR

...view details