കേരളം

kerala

പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണമെന്ന് എകെ ബാലന്‍

By

Published : May 19, 2021, 4:45 PM IST

തിരുവനന്തപുരം : സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന പ്രതിപക്ഷതീരുമാനം പുനപ്പരിശോധിക്കണമെന്ന് മുന്‍ മന്ത്രി എ.കെ. ബാലൻ. ആളുകൂടിപ്പോയെന്ന കാരണത്തിലാണ് വിട്ടുനിൽക്കുന്നതെങ്കിൽ പ്രതീകാത്മകമായി പ്രതിപക്ഷ നേതാവെങ്കിലും പങ്കെടുക്കണം. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനമില്ല. ആരംഭത്തിൽ തന്നെ നിഷേധാത്മക സമീപനം ശരിയല്ലെന്നും എ.കെ. ബാലൻ തിരുവനന്തപുരത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details