കേരളം

kerala

തൃശൂരില്‍ യുവാക്കള്‍ തമ്മില്‍ സംഘട്ടനം; കുത്തേറ്റ് ഒരാള്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്

By ETV Bharat Kerala Team

Published : Nov 7, 2023, 8:34 AM IST

Updated : Nov 7, 2023, 8:40 AM IST

Youth Stabbed To Death In Thrissur

തൃശൂർ:  തൃശൂര്‍ നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗാണ് (26) മരിച്ചത്. യുവാക്കളുടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിടെയാണ് കൊലപാതകം നടന്നത് (Youth Stabbed To Death In Thrissur). സംഭവത്തില്‍ ശ്രീരാഗിന്‍റെ സഹോദരനും കുത്തേറ്റു. അല്‍ത്താഫ് എന്ന യുവാവാണ് കത്തിയെടുത്ത്  ശ്രീരാഗിനെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇന്നലെ (നവംബര്‍ 6) രാത്രി 11.30ന് ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്താണ്  സംഭവം. ശ്രീരാഗും സുഹൃത്തുക്കളും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്‌ഫോമില്‍ നിന്നും ദിവാൻജിമൂല കോളനിക്കുള്ളിലൂടെ പുറത്തേക്ക് വരികയായിരുന്നു. ഇതിനിടെ ഇവരുടെ കൈയിലുണ്ടായിരുന്ന കവര്‍ അല്‍ത്താഫും സംഘവും പരിശോധിച്ചു. ഇതാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനിടെ രോഷാകുലനായ അല്‍ത്താഫ് കത്തിയെടുത്ത് ശ്രീരാഗിനെ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശ്രീരാഗ് സംഭവ സ്ഥലത്തുവച്ച് മരിച്ചു. ശ്രീരാഗിനെ ആക്രമിക്കുന്നതിനിടെ തടയാനെത്തിയപ്പോഴാണ് സഹോദരന്‍ ശ്രീനേഗിന് കുത്തേറ്റത്. സംഭവത്തില്‍ പ്രതിയായ അല്‍ത്താഫിനും പരിക്കേറ്റിട്ടുണ്ട് (Thrissur Murder Case). ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രീരാഗിന്‍റെ മറ്റൊരു സഹോദരന്‍ ശ്രീരാജിന് അടിപിടിയിലാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

Last Updated : Nov 7, 2023, 8:40 AM IST

ABOUT THE AUTHOR

...view details