കേരളം

kerala

ദേശീയപാത ഉപരോധിച്ച് എസ്എഫ്ഐ പ്രതിഷേധം; സമരത്തിൽ കൂടുതൽ വിദ്യാർഥികളെ അണിനിരത്തും

By ETV Bharat Kerala Team

Published : Dec 18, 2023, 7:17 PM IST

SFI Blocked National Highway to Protest Against Governor About Arif Mohammed Khan

കോഴിക്കോട്: നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി ഗവർണറും എസ്എഫ്ഐയും (Governor Vs SFI). എസ്എഫ്ഐ പ്രവർത്തകർ ദേശീയപാതയിൽ പ്രതിഷേധം നടത്തവേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും മടങ്ങി. 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത ശേഷം അദ്ദേഹം നേരിട്ട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കുകയായിരുന്നു. അതേസമയം തന്നെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർ പ്രകടനമായെത്തി ദേശീയപാത ഉപരോധിച്ചു (SFI Blocked National Highway). ഗവർണർക്കെതിരെ സമരം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. ഗവർണർ രാജ്ഭവനിൽ എത്തും വരെ പ്രതിഷേധം തുടരും. കൂടുതൽ വിദ്യാർഥികളെ സമരത്തിലേക്ക് അണിനിരത്തും. വിവാദ നിയമനങ്ങൾ പിൻവലിക്കും വരെ ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. അതേസമയം എസ്എഫ്ഐ ഗുണ്ടകളുടെ സംഘടനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. കോഴിക്കോട് നഗരത്തില്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം താൻ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഒരാള്‍പോലും വരാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. തനിക്കെതിരെ സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയാണ് പൊലീസ് സുരക്ഷയില്‍ അയക്കുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details