കേരളം

kerala

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും, സ്വീകരണം നൽകി ഡിസിസി

By ETV Bharat Kerala Team

Published : Nov 16, 2023, 8:28 AM IST

Rahul Mamkootathil and Shafi Parambil MLA Visited Puthuppally

കോട്ടയം :നിയുക്ത യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് (Youth Congress President) രാഹുൽ മാങ്കൂട്ടത്തിലും (Rahul Mamkootathil) ഷാഫി പറമ്പിൽ എംഎൽഎയും (Shafi Parambil MLA) പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി. ഇന്നലെ (15.11.2023) വൈകിട്ട് നാലരയോടെയെത്തിയ ഇരുവരെയും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. മുൻ മന്ത്രി കെ സി ജോസഫ്, ജേജി പാലക്കലോടി, ജോബിൻ ജോസഫ് തുടങ്ങിയ മുൻ ഭാരവാഹികളും എത്തിച്ചേർന്നു. തന്‍റെ രാഷ്‌ട്രീയ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് രാഹുൽ പറഞ്ഞു. അതേസമയം നിയുക്ത ജില്ല അധ്യക്ഷൻ ഗൗരിശങ്കറും ഭാരവാഹികളും കല്ലറയിലെത്തിയ രാഹുൽ മാങ്കൂട്ടത്തെ സ്വീകരിക്കാനെത്തിയില്ല. അതേസമയം അവർ രാവിലെ എത്തിയിരുന്നതായി രാഹുൽ മാങ്കൂട്ടം അറിയിച്ചു. അതേസമയം, കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒരു ടീമാണ് യൂത്ത് കോൺഗ്രസിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും വേണ്ടി മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി സർക്കാരിന്‍റെ ജനവിരുദ്ധതയെ ചോദ്യം ചെയ്യാൻ കഴിയുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് രാഹുൽ മാങ്കൂട്ടത്തിന്‍റെ നേതൃത്വത്തിൽ കടന്നുവരുന്നതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details