കേരളം

kerala

Ragging in Kasaragod| 'ഷര്‍ട്ടിന്‍റെ ബട്ടണ്‍ ഇട്ടില്ല', പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

By

Published : Aug 4, 2023, 3:02 PM IST

പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം

കാസർകോട്:ചട്ടഞ്ചാല്‍ ഗവണ്‍മെന്‍റ്  ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ഏഴ്‌ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കെഎസ് ഹാഷിറിനാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ഷര്‍ട്ടിന്‍റെ ബട്ടണ്‍ ഇടാത്തതിനെ ചോദ്യം ചെയ്‌താണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ഹാഷിറിനെ മര്‍ദിച്ചത്. ഉച്ചയ്‌ക്ക് സ്‌കൂളിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. കല്ലും വടിയും കൊണ്ടായിരുന്നു മര്‍ദനം. ആക്രമണത്തില്‍ ശരീരമാസകലം ഹാഷിറിന് പരിക്കേറ്റിട്ടുണ്ട്. മര്‍ദനം ശ്രദ്ധയില്‍പ്പെട്ടതോടെ തടയാനെത്തിയ ഹാഷിറിന്‍റെ സുഹൃത്ത് മുഹമ്മദിനും പരിക്കേറ്റു. മര്‍ദനത്തില്‍ കൈയ്‌ക്കും കാലിനും പരിക്കേറ്റ ഹാഷിറിനെ ചെങ്കള നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്ബോൾ താരമായ ഹാഷിർ നേരത്തെ ജില്ല ജൂനിയർ ടീം ഗോൾ കീപ്പറായിരുന്നു. പരിക്കേറ്റത് കൊണ്ട് ഞായറാഴ്‌ച നടക്കുന്ന സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് ഹാഷിര്‍. ക്രൂര മര്‍ദനത്തിന് ഇരയായിട്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ആന്‍റി റാഗിങ് വകുപ്പുകൾ ചുമത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി സ്‌കൂളില്‍ യോഗം വിളിക്കുമെന്നും അന്വേഷണ സംഘത്തിന് കൃത്യമായ റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 

ABOUT THE AUTHOR

...view details