കേരളം

kerala

'പാർട്ടിയെയും അണികളെയും വഞ്ചിച്ച ജൂദാസ്' ; കേരള ബാങ്ക് ഭരണസമിതി അംഗമായ മുസ്‌ലിം ലീഗ് എംഎൽഎക്കെതിരെ പോസ്‌റ്ററുകൾ

By ETV Bharat Kerala Team

Published : Nov 17, 2023, 1:14 PM IST

Poster Against P Abdul Hameed MLA

കോഴിക്കോട് : കേരള ബാങ്ക് ഭരണസമിതിയിൽ അം​ഗമായ (Kerala Bank Director Board Member) പി അബ്‌ദുൽ ഹമീദിനെതിരെ പോസ്റ്റർ (Poster Against P Abdul Hameed MLA). 'പാർട്ടിയെയും അണികളെയും വഞ്ചിച്ച ജൂദാസ്' എന്ന് ആക്ഷേപിച്ചുള്ള പോസ്റ്ററുകൾ മലപ്പുറത്താണ് പ്രത്യക്ഷപ്പെട്ടത്. അബ്‌ദുൽ ഹമീദിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. മുസ്‌ലിം ലീഗ് (Muslim League) മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമാണ് അബ്‌ദുൽ ഹമീദ്. മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി ഓഫിസിന് മുന്നിലടക്കമാണ് പേരുവയ്‌ക്കാത്ത പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ലീഗ് ഓഫിസിന് മുന്നിൽ പതിപ്പിച്ച പോസ്റ്റർ ഓഫിസ് സ്റ്റാഫ് കീറിക്കളഞ്ഞു. കേരള ബാങ്ക് ഡയറക്‌ടർ ബോർഡില്‍ മുസ്‌ലിം ലീഗ് എംഎൽഎയായ ഹമീദിന് അംഗത്വം നൽകിയ സിപിഎം നടപടിക്ക് പിന്നാലെയാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സിപിഎം നടത്തിയ രാഷ്‌ട്രീയ തന്ത്രമാണ് ഹമീദിന്‍റെ കേരള ബാങ്കിലെ പദവി എന്ന് ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. സിപിഎമ്മിന്‍റെ മുതിർന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്‌ദുൽ ഹമീദ് ഭരണസമിതി അംഗമായത്.

ABOUT THE AUTHOR

...view details