കേരളം

kerala

സർക്കാർ നൽകാനുള്ളത് 42 കോടിയോളം രൂപ; കോട്ടയത്തെ നെൽ കർഷകർ പ്രതിസന്ധിയിൽ

By ETV Bharat Kerala Team

Published : Jan 6, 2024, 10:52 PM IST

Paddy Farmers Facing Crisis at Kottayam

കോട്ടയം:സർക്കാർ നെല്ല് സംഭരിച്ച തുക വൈകിപ്പിക്കുന്നതിനാൽ ബുദ്ധിമുട്ടിലായി കോട്ടയത്തെ നെല്‍ കർഷകർ. വിരിപ് കൃഷിയുടെ നെല്ല് സംഭരണ തുക സർക്കാർ നൽകാത്തതിനാൽ അടുത്ത കൃഷിയിറക്കാൻ പണമില്ലാതെ നട്ടം തിരിയുകയാണ് കർഷകർ. കോട്ടയം ജില്ലയിൽ മാത്രം 42 കോടിയിലധികം രൂപയാണ് സർക്കാർ കർഷകർക്ക് കൊടുക്കാനുള്ളത്. നവംബറിൽ സംഭരിച്ച നെല്ലിന്‍റെ പണം ഇതുവരെ കർഷകന്‍റെ കൈകളിലെത്തിയിട്ടില്ല. പണയംവച്ചും വായ്‌പയെടുത്തു കൃഷിയിറക്കിയ കർഷകൻ ഇപ്പോൾ കടക്കെണിയിലാണ്. നെല്ല് സംഭരണ തുക സർക്കാർ ഗ്യാരന്‍റിയുള്ള വായ്‌പയായി കണക്കാക്കുന്നതിനാൽ അടുത്ത കൃഷിയ്‌ക്ക് വായ്‌പ നൽകാൻ ബാങ്കുകൾ തയാറല്ല. നിലമൊരുക്കി വെള്ളം കയറ്റി വിത്തു വിതയ്‌ക്കേണ്ട സമയമായതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. നെല്ല് സംഭരണ തുക നൽകാൻ ബഡ്‌ജറ്റിൽ പണം നീക്കിവയ്‌ക്കണമെന്നും കുടിശ്ശിക ഉടൻ തീർത്ത് നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. ജനുവരി 10 നകം പണം കിട്ടിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് കർഷകരുടെ തീരുമാനം.

ABOUT THE AUTHOR

...view details