കേരളം

kerala

Padayappa returns to Munnar പടയപ്പ മടങ്ങുന്നു; സഞ്ചാരം മൂന്നാര്‍, മറയൂര്‍ സംസ്ഥാന പാതയിലൂടെ, മടക്കം ഒന്നര മാസത്തിന് ശേഷം

By ETV Bharat Kerala Team

Published : Aug 26, 2023, 6:40 AM IST

Padayappa returns to Munnar

ഇടുക്കി:മറയൂര്‍ (Maryoor) മേഖലയില്‍ നിന്നും കാട്ടുകൊമ്പന്‍ പടയപ്പ (padayappa wild elephant) തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു. മൂന്നാര്‍, മറയൂര്‍ സംസ്ഥാന പാതയിലൂടെയാണ് (Munnar Marayoor state highway) രാത്രി യാത്ര. കൊമ്പന്‍ നയമക്കാട് എട്ടാംമൈല്‍ ഭാഗത്താണ് പടയപ്പ നിലവില്‍ നിലയുറപ്പിച്ചിട്ടുള്ളത്. സംസ്ഥാന പാതയില്‍ ഇറങ്ങിയ കൊമ്പന്‍ നാശനഷ്‌ടങ്ങളൊന്നും വരുത്തിയില്ലെങ്കിലും ഗതാഗതം തടസപ്പെട്ടു. മറയൂര്‍ മേഖലയില്‍ നിന്നും തിരികെ മൂന്നാറിലേക്ക് മടങ്ങുന്നതായാണ് ലഭിക്കുന്ന സൂചന. നയമക്കാട് എട്ടാംമൈല്‍ പിന്നിട്ടാല്‍ ആന ഇരവികുളം ദേശീയോദ്യാനത്തിന്‍റെ ഭാഗമായ രാജമലയിലെത്തും. തുടര്‍ന്ന് മൂന്നാറിലേക്ക് എത്താന്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം സഞ്ചരിച്ചാല്‍ മതി. എന്നാല്‍ കാട്ടുകൊമ്പന്‍ മൂന്നാര്‍ ഭാഗത്തേക്ക് തന്നെ യാത്ര തുടരുമോ തിരികെ മറയൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുമോയെന്നത് വ്യക്തമല്ല. ഏതാനും ദിവസം മുമ്പ് മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയിലെ ചട്ടമൂന്നാര്‍ ഭാഗത്ത് ഇറങ്ങിയ പടയപ്പ ഗതാഗതം തടസപ്പെടുത്തിയിരുന്നു. പാമ്പന്‍മല ഭാഗത്ത് മൂന്ന് വീടുകളുടെ മേല്‍ക്കൂരയും പടയപ്പ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിലധികമായി പടയപ്പ മറയൂര്‍ മേഖലയിലാണ് തമ്പടിച്ചിട്ടുള്ളത്. കഴിഞ്ഞ വേനല്‍ക്കാലത്ത് മൂന്നാര്‍ ടൗണിലും കൊമ്പന്‍ എത്തിയിരുന്നു. തീറ്റ തേടിയാണ് കാട്ടാനയുടെ സഞ്ചാരം.

ABOUT THE AUTHOR

...view details