കേരളം

kerala

'ഓപ്പറേഷൻ ജംഗിൾ സഫാരി'; നിലമ്പൂർ വനം വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ്

By ETV Bharat Kerala Team

Published : Dec 27, 2023, 4:51 PM IST

Vigilance raid in Nilambur forest offices

മലപ്പുറം: നിലമ്പൂരിലെ വനം വകുപ്പ് ഓഫീസുകളിൽ പൊലീസ് -വിജിലൻസ് പരിശോധന. 'ഓപ്പറേഷൻ ജംഗിൾ സഫാരി' എന്ന പേരിലാണ് വിജിലൻസിന്‍റെ മിന്നൽ പരിശോധന. ടൂറിസം ഫണ്ട് ചിലവഴിച്ചതുമായി ബന്ധപ്പെട്ടാണ് വനം വകുപ്പ് ഓഫീസുകളിൽ പരിശോധന തുടരുന്നത്. നിലമ്പൂർ നോർത്ത് ഡിവിഷൻ ഓഫീസുകൾ, നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസുകൾ, കനോലി ഇക്കോ ടൂറിസം കേന്ദ്രം, നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രം എന്നിവിടങ്ങളിലാണ് വിജിലൻസിന്‍റെ പരിശോധന പുരോഗമിയ്‌ക്കുന്നത്. ഒരേ സമയത്താണ് മുഴുവൻ ഓഫീസുകളിലും പരിശോധന നടക്കുന്നത്. വിജിലൻസ് ഡി വൈ എസ്‌ പി ഫിറോസ് എം, ഷെഫീഖ്‌ സി എ ജ്യോതിന്ദ്ര കുമാർ, സി ഐ ശശിന്ദ്രൻ മേലതിൽ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടക്കുന്നത്. നിലമ്പൂരിലെ മനുഷ്യ നിർമിത തേക്കിൻ തോട്ടമായ കനോലി പ്ലോട്ടിലെ ടിക്കറ്റ് വില്‌പനയുമായി ബന്ധപ്പെട്ട് ഫണ്ട് ചിലവഴിച്ച വിഷയത്തിൽ ആണ് പരിശോധന പുരോഗമിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ നിർമിത തേക്കിൻ തോട്ടമായ കനോലി പ്ലോട്ടിലേക്ക് അനേകം സഞ്ചാരികൾ എത്താറുണ്ട്.

ABOUT THE AUTHOR

...view details