കേരളം

kerala

MV Govindan On Karuvannur Bank Scam : കരുവന്നൂരിൽ തെറ്റായ പ്രവണതകളുണ്ടായി, പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല : എംവി ഗോവിന്ദൻ

By ETV Bharat Kerala Team

Published : Sep 24, 2023, 2:37 PM IST

MV Govindan On Karuvannur Bank

കണ്ണൂർ: കരുവന്നൂർ ബാങ്ക് അഴിമതിയിൽ പാർട്ടിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാം ശരിയായ ദിശയിലേക്ക് കൊണ്ടുവരും. ശരിയല്ലാത്ത നിലപാടിനെ ശരിയല്ലെന്ന് തന്നെ പറയുമെന്നും സഹകരണ മേഖലയുടെ മുഖത്ത് ഒരു കറുത്ത പാടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ മാധ്യമങ്ങളുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം(MV Govindan On Karuvannur Bank Scam). കരുവന്നൂരിൽ ചില തെറ്റായ പ്രവണതകളുണ്ടായിട്ടുണ്ടെന്നും അത് പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ കേരള പര്യടനത്തിൽ യുഡിഎഫ് മണ്ഡലങ്ങൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണ്ട കാര്യമില്ലെന്നും 140 മണ്ഡലങ്ങൾക്കും തുല്യ പരിഗണനയാണ് നൽകുന്നതെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. അതേ സമയം സോളാർ വിഷയത്തിൽ (MV Govindan on Solar Case) കോൺഗ്രസ് അവസരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അന്വേഷണം വന്നാൽ ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് കോൺഗ്രസ് ഭയക്കുകയാണെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതിന് വേണ്ടി സിബിഐ റിപ്പോർട്ടിന്‍റെ പേരിൽ നടത്തിയ ശ്രമം കോൺഗ്രസിനെ തിരിഞ്ഞ് കുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ABOUT THE AUTHOR

...view details