കേരളം

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : 'തനിക്ക് ഇതുവരെ ഇഡി നോട്ടിസ് ലഭിച്ചിട്ടില്ല, വാര്‍ത്തയറിയുന്നത് മാധ്യമങ്ങളില്‍ നിന്ന്'; എംഎം വര്‍ഗീസ്

By ETV Bharat Kerala Team

Published : Nov 8, 2023, 2:17 PM IST

MM Varghese Response About ED Notice In Karuvannur Bank Scam

തൃശൂര്‍:കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് തനിക്ക് ഇഡി നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസ്. വാര്‍ത്തകള്‍ അറിയുന്നത് മാധ്യമങ്ങളില്‍ നിന്നാണെന്നും അദ്ദേഹം. കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എംഎം വര്‍ഗീസിന് ഇഡി നോട്ടിസ് ലഭിച്ചെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയും അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാല്‍ ഇഡി ഓഫിസില്‍ ഹാജരാകുമെന്നും വര്‍ഗീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇഡി എന്തുവേണമെങ്കിലും ചോദിക്കട്ടെയും അന്വേഷണവുമായി സഹകരിക്കുമെന്നും വര്‍ഗീസ് പറഞ്ഞു. ഇഡി നീക്കം സിപിഎമ്മിന് ഏതിരെയുള്ള രാഷ്‌ട്രീയ കടന്നാക്രമണമാണ്. സിപിഎമ്മിന് മറച്ചുവയ്‌ക്കാന്‍ ഒന്നുമില്ല. കേസുമായി ബന്ധപ്പെട്ട് എന്ത് കാര്യവും അവര്‍ ചോദിക്കട്ടെ. അവര്‍ ചെയ്യുന്നതെല്ലാം അവര്‍ ചെയ്യട്ടെയെന്നും വര്‍ഗീസ് പറഞ്ഞു. ഇഡിയുടെ നിലപാടുകള്‍ കേന്ദ്രത്തിന്‍റെ ഗൂഢാലോചനയാണ്. ഇതെല്ലാം ആര്‍എസ്‌എസ്‌ അജണ്ടയാണ്. സഹകരണ മേഖലയെ തകര്‍ക്കുകയും നാശപ്പെടുത്തുകയുമാണ് ഇഡിയുടെ ലക്ഷ്യം. ഇതിന് പിന്നില്‍ ബിജെപിയുടെയും കേന്ദ്ര സര്‍ക്കാറിന്‍റെയും അജണ്ടയാണ്. ഇഡിയുടെ പ്രവര്‍ത്തിയെന്ന് പറഞ്ഞാല്‍ നൂറു ശതമാനവും സിപിഎമ്മിനെതിരെയാണ്. സഹകരണ പ്രസ്ഥാനം തന്നെ വേണ്ട എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഇതെല്ലാമെന്നും എംഎം വര്‍ഗീസ് കുറ്റപ്പെടുത്തി. 

ABOUT THE AUTHOR

...view details