കേരളം

kerala

'കലോത്സവം മികച്ച രീതിയില്‍ മുന്നേറുന്നു, സമയബന്ധിതമായി നടത്താന്‍ ശ്രമം': വി ശിവന്‍കുട്ടി

By ETV Bharat Kerala Team

Published : Jan 6, 2024, 8:04 AM IST

Kerala State School Kalolsavam 2024; Minister KN Balagopal About Arts Festival

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മത്സരങ്ങള്‍ സമയബന്ധിതമായി നടത്താന്‍ പരമാവധി പരിശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി. അപ്പീലുകളുമായി വന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നിലവില്‍ കോടതി മുഖാന്തരം 127 അപ്പീലുകള്‍ വന്നിട്ടുണ്ട് (Kerala State School Kalolsavam). ഡിഡി തലത്തിലുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ 2051 പേര്‍ കൂടി മത്സരത്തിന്‍റെ ഭാഗം ആകുകയാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബുദ്ധിമുട്ടാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലും പറഞ്ഞു (Minister V Sivankutty About Arts Festival). കൃത്യസമയത്ത് മത്സരാര്‍ഥികള്‍ തയ്യാറാകാന്‍ ശ്രദ്ധിക്കണം അല്ലെങ്കില്‍ അത് കാലതാമസം നേരിടുന്നതിനിടയാക്കും. പൊതു പരാതികള്‍ പരമാവധി കുറഞ്ഞ അന്തരീക്ഷത്തിലാണ് കലോത്സവം പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കമ്മിറ്റികളെല്ലാം ചുമതലകള്‍ കൃത്യതയോടെ നിര്‍വഹിച്ച് വരികയാണ് (Kerala State School Arts Festival). വരും ദിവസങ്ങളിലും എല്ലാവരുടേയും സഹകരണം ഉറപ്പാക്കി മുന്നോട്ടുപോകും. കലോത്സവത്തിലെ മാധ്യമ അവാര്‍ഡിന് ജനുവരി 20നകം അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. എം മുകേഷ് എംഎല്‍എ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്‌ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

ABOUT THE AUTHOR

...view details