കേരളം

kerala

Mega Thiruvathira in Thrissur : ഒന്നിച്ച് ചുവടുവച്ച് 10,000 അംഗനമാര്‍ ; വിസ്‌മയക്കാഴ്‌ചയൊരുക്കി തൃശൂരിലെ 'മെഗാ തിരുവാതിര'

By ETV Bharat Kerala Team

Published : Aug 31, 2023, 11:08 AM IST

Mega Thiruvathira in Thrissur

തൃശൂര്‍ :ഓണാഘോഷത്തിന്‍റെ ഭാഗമായി ലോക റെക്കോഡ് മാറ്റി കുറിച്ച് 10,000 നര്‍ത്തകിമാര്‍ അണിനിരന്ന മെഗാതിരുവാതിര (Mega Thiruvathira in Thrissur). കുടുംബശ്രീ ജില്ല മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരുവാതിരയാണ് ലോക റെക്കോഡില്‍ ഇടംപിടിച്ചത്. 10 മിനിട്ട് നീണ്ട തിരുവാതിര റവന്യൂ മന്ത്രി കെ രാജന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്‌തു. കുട്ടനെല്ലൂര്‍ ഗവ. കോളജ് ഗ്രൗണ്ടിലാണ് മെഗാതിരുവാതിര അരങ്ങേറിയത്. ജില്ലയിലെ എല്ലാ സിഡിഎസുകളില്‍ നിന്നുമായി 10,000 അംഗങ്ങളാണ് തിരുവാതിര കളിയിൽ അണിനിരന്നത്. 6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരയുടെ പേരിലായിരുന്നു മുന്‍ ലോക റെക്കോഡ്. ഇത് തിരുത്തി കുറിച്ചിരിക്കുകയാണ് കുട്ടനെല്ലൂരിലെ മെഗാ തിരുവാതിര. പുതിയ റെക്കോഡ് സൃഷ്‌ടിച്ച നൃത്ത വിസ്‌മയം വിലയിരുത്താന്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് (Limca Book of Records), ടാലന്‍റ്  വേള്‍ഡ് റെക്കോഡ്‌സ് (Talent World Records) എന്നിവയുടെ പ്രതിനിധികള്‍ സ്ഥലത്തെത്തിയിരുന്നു. ഓണം മുന്നോട്ടുവയ്ക്കുന്ന (Onam celebrations Thrissur) ഒരുമയുടെ സന്ദേശവുമായാണ് പതിനായിരം നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ ചുവടുവച്ചത്. ലോക റെക്കോഡില്‍ ഇടം പിടിച്ച നൃത്ത വിസ്‌മയം കാണാന്‍ മന്ത്രിമാര്‍ അടക്കം നിരവധി പേരാണ് കോളജ് ഗ്രൗണ്ടിലെത്തിയത്. 

ABOUT THE AUTHOR

...view details