കേരളം

kerala

M V Govindan About Puthuppally Bypoll Survey സിപിഎമ്മിന് വമ്പിച്ച ജന പങ്കാളിത്തം; തെരഞ്ഞെടുപ്പ് സര്‍വേകള്‍ കള്ള പ്രചാര വേലകളെന്ന് എം വി ഗോവിന്ദന്‍

By ETV Bharat Kerala Team

Published : Sep 2, 2023, 4:30 PM IST

M V Govindan About Bypoll Survey

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ (Puthupally byelection) സർവേകൾ (election survey) തള്ളി സിപിഎം (CPIM) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (M V Govindan). പല സർവേകളും വരും. അതൊക്കെ കള്ള പ്രചാര വേല ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രചരണ പരിപാടികളിൽ സിപിഎമ്മിന് വമ്പിച്ച ജന പങ്കാളിത്തം ഉണ്ടായി. വോട്ടർമാരോട് നേരിട്ടാണ് ഇടതു മുന്നണിക്ക് ബന്ധം. ഈസി ആയി ജയിക്കാനാകും എന്നായിരുന്നു യുഡിഎഫ് (UDF) ആദ്യം കരുതിയത്. എന്നാൽ ശക്തമായ രാഷ്ട്രീയ മത്സരം പുതുപ്പള്ളിയിൽ നടക്കുന്നു. പുതുപ്പള്ളിയിൽ അവകാശവാദങ്ങൾക്കില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി, തെരഞ്ഞെടുപ്പ് ഫലം സർക്കാരിനെ കുറിച്ചുള്ള വിലയിരുത്തൽ ആകുമെന്നും എൽഡിഎഫ് സ്ഥാനാർഥിക്ക് നല്ല വിജയം ഉണ്ടാകുമെന്നും വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു സ്ഥാനാർഥി വാഹന പര്യടനം പുനരാരംഭിച്ചത്. മണ്ഡലത്തിൽ നടക്കുന്ന കുടുംബ യോഗങ്ങളിൽ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാക്യഷ്‌ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചാണ്ടി ഉമ്മൻ സന്ദർശിച്ചു. വഴിയരികിലെ ചെളിക്കുണ്ടില്‍ കിടക്കുന്നവന്‍ വഴിയേ പോകുന്നവരുടെ മേല്‍ ചെളിവാരിയെറിയുന്നത് പോലെയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നാട്ടില്‍ ജീവിക്കാനാവാത്ത സ്ഥിതിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details