കേരളം

kerala

ഭക്തി നിർഭരം ഭാവ സാന്ദ്രം; 175 പേരുടെ ധനുമാസ തിരുവാതിര

By ETV Bharat Kerala Team

Published : Dec 28, 2023, 8:31 PM IST

Kollam Mega Thiruvathira at Thrikkadavoor Sree Mahadevar Temple

കൊല്ലം:ജില്ലയിലെ ശിവ ക്ഷേത്രങ്ങളിൽ തിരുവാതിര ആഘോഷം നടന്നു. തിരുവാതിര ഉത്സവത്തിന്‍റെ ഭാഗമായി തൃക്കടവൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്ന തിരുവാതിരകളി ഭക്തി നിർഭരമായി (Kollam Mega Thiruvathira at Thrikkadavoor Sree Mahadevar Temple). മഹാദേവന്‍റെ ജന്മം കൊണ്ട് പവിത്രമായ പുണ്യ ദിനം കൂടിയാണ് ധനു മാസത്തിലെ തിരുവാതിര. എല്ലാ ക്ഷേത്രങ്ങളിലും വലിയ ആഘോഷങ്ങളാണ് തിരുവാതിര ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്നത്. എന്നാൽ, ത്യക്കടവൂർ മഹാദേവക്ഷേത്രത്തിലെ തിരുവാതിര വളരെ വേറിട്ടതാണ്. നൂറ്റി എഴുപത്തിഅഞ്ച് അംഗനമാരും പെൺകുട്ടികളും വ്രതം നോറ്റാണ് പുണ്യ ദിനത്തിൽ തിരുവാതിര കളിക്കുന്നത്. ആയുരാരോഗ്യ സൗഖ്യങ്ങൾക്കും കുടംബാഗംങ്ങൾക്കും സർവ ഐശ്വര്യങ്ങൾ വന്നുചേരും എന്നതാണ് വിശ്വാസം. ദേവീ കലാക്ഷേത്രത്തിലെ കലാകാരികൾ ക്ഷേത്രത്തിന് വലം വച്ച് പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് തിരുവാതിര അവതരിപ്പിച്ചു. ത്യക്കടവൂർ മഹാദേവ ക്ഷേത്ര ഉപദേശകസമിതിയും ത്യക്കടവൂർസേവ സംഘവും സംയുക്തമായിട്ടാണ് തിരുവാതിര സംഘടിപ്പിച്ചത്. നൂറ് കണക്കിന് ജനങ്ങളാണ് തിരുവാതിരക്ക് സാക്ഷ്യം വഹിച്ചത്. ധനു മാസത്തിലെ തിരുവാതിര ദിനമായ ഇന്ന് (28-12-2023) ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ എല്ലാം വിശേഷാൽ പൂജയും തിരുവാതിര കളിയും നടന്നു.

ABOUT THE AUTHOR

...view details