കേരളം

kerala

'എത്രയും വേഗം രക്ഷപ്പെടുന്നതാണ് നല്ലത്'; കോണ്‍ഗ്രസിനെ പരിഹസിച്ചും എൻ കെ പ്രേമചന്ദ്രനെ ബിജെപിയിലേക്ക് ക്ഷണിച്ചും കെ സുരേന്ദ്രൻ

By

Published : May 30, 2023, 5:51 PM IST

കോണ്‍ഗ്രസിനെ പരിഹസിച്ചും എൻ.കെ പ്രേമചന്ദ്രനെ ബിജെപിയിലേക്ക് ക്ഷണിച്ചും കെ.സുരേന്ദ്രൻ

കൊല്ലം:കോണ്‍ഗ്രസ് എംപിശശി തരൂരിനെ പുകഴ്ത്തിയും ആര്‍എസ്‌പി നേതാവ് എൻ.കെ പ്രേമചന്ദ്രനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുൽ ഗാന്ധിക്ക് പാർലമെന്‍റിൽ കയറാൻ കഴിയില്ല. എന്നാൽ ആരും കയറേണ്ട എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

എന്നാൽ ഈ നിലപാടിനെതിരെ പറഞ്ഞത് ശശി തരൂർ മാത്രമാണെന്നും പ്രേമചന്ദ്രൻ എത്രയും വേഗം ഇവരിൽ നിന്ന് രക്ഷപെടുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി പറയുന്നത് കേട്ട് നീങ്ങിയാൽ പ്രേമചന്ദ്രന്‍റെ കാര്യം കഷ്‌ടത്തിലാകുമെന്നും സുരേന്ദ്രൻ പ്രതികരിച്ചു. നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികാഘോഷത്തിൻ്റെ കൊല്ലം ജില്ലാതല ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. 

കേരളത്തിൽ പിണറായി സർക്കാർ ജനങ്ങളെ കടക്കെണിയുടെ പടുകുഴിയിലേക്ക് തള്ളിവിടുകയാണ്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പലതും പിണറായി സർക്കാരിൻ്റേതാക്കി മാറ്റുകയാണ്. ഇനി അടുത്ത അമ്പത് വർഷം ബിജെപി തന്നെ ഇന്ത്യ ഭരിക്കുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വാർഷികാഘോഷങ്ങളുടെ ഭാഗമായി അംഗവൈകല്യം അനുഭവിക്കുന്ന ഒമ്പത് പേർക്ക് വീൽ ചെയറുകളും കെ.സുരേന്ദ്രൻ വിതരണം ചെയ്‌തു.

Also Read: 2000 രൂപ നോട്ട് പിന്‍വലിച്ച നടപടി: കയ്യില്‍ കള്ളപ്പണം ഉള്ളവര്‍ക്ക് വേവലാതി ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍

ABOUT THE AUTHOR

...view details