കേരളം

kerala

Jeep KSRTC Bus Accident Death തിരുവോണ ദിവസം കെഎസ്‌ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് ദാരുണാന്ത്യം

By ETV Bharat Kerala Team

Published : Aug 30, 2023, 3:22 PM IST

Jeep KSRTC Bus Accident Death

പത്തനംതിട്ട : തിരുവോണ ദിവസം എം സി റോഡിൽ കുളനട മാന്തുകയിൽ ഉണ്ടായ വാഹനാപകടത്തിൽ (Accident) രണ്ട് പേർ മരിച്ചു. എം സി റോഡിൽ കുളനട മാന്തുക പെട്രോൾ പമ്പിന് സമീപം കെ എസ് ആർ ടി സി സ്വിഫ്‌റ്റ് ബസും ജീപ്പും (KSRTC Bus Collided with Jeep) കൂട്ടിയിടിച്ചായിരുന്നു അപകടം. ജീപ്പിൽ സഞ്ചരിച്ചിരുന്ന കൊല്ലം അഞ്ചൽ സ്വദേശികളായ ലതിക(55), ഡ്രൈവർ അരുൺകുമാർ(31) എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രികരായ രവീന്ദ്രൻ, സുകുമാരൻ, സാജു, ബിജു, ഓമന, വിനോദ് എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ ആദ്യം ചെങ്ങന്നൂരെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നതെന്നും ഇവരെല്ലാം ബന്ധുക്കൾ ആണെന്നുമാണ് വിവരം. തിരുവോണ ദിവസം രാത്രി 9.30 ഓടെ ആയിരുന്നു അപകടം. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അഞ്ചലിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു ജീപ്പും തൃശൂരിൽ നിന്നും കളിയിക്കാവിളക്ക് പോയ കെ എസ് ആർ ടി സി ബസുമാണ് അപകടത്തിൽ പെട്ടത്. അപകടം സംഭവിച്ചത് എങ്ങനെ എന്നതിൽ ഇനിയും വ്യക്തത ഇല്ല. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു.

ABOUT THE AUTHOR

...view details