കേരളം

kerala

മലപ്പുറത്ത് രണ്ടിടങ്ങളിലായി വാഹന പരിശോധനക്കിടെ കുഴൽപണം പിടികൂടി പൊലീസ്

By ETV Bharat Kerala Team

Published : Jan 15, 2024, 6:56 PM IST

Hawala money seized from vehicles in Malappuram

മലപ്പുറം: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി വാഹന പരിശോധനക്കിടെ കുഴൽപണം പിടികൂടി (Hawala money seized). എടവണ്ണ (Edavanna) കാരക്കുന്നിലും കൊണ്ടോട്ടിയിലുമാണ് (Kondotty) കുഴൽപണം പിടികൂടിയത്. എടവണ്ണയിൽ നിന്ന് 36,25,000 രൂപയും കൊണ്ടോട്ടിയിൽ നിന്ന് 22,00,000 രൂപയുമാണ് പരിശോധനക്കിടെ കണ്ടെടുത്തത്. കോണ്ടോട്ടിയിൽ ഇന്ന് (നവംബർ 15) രാവിലെ 9 മണിക്കാണ് 22,00,000 രൂപ കുഴൽപണം കണ്ടെത്തിയത്. പണം കടത്താൻ ശ്രമിച്ച വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ്‌ കുട്ടിയെ പൊലീസ് പിടികൂടി. പണം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്ന കുഴൽപണമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. എടവണ്ണയിൽ ഇരുചക്ര വാഹനത്തിൽ നിന്ന് ഇന്ന് രാവിലെ 12.30ഓടെയാണ് 36,25,000 രൂപ കണ്ടെടുത്തത്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന മഞ്ചേരി കരുവമ്പ്രം സ്വദേശി അബ്‌ദുൽ കരീമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം ജില്ല പൊലീസ് മേധാവി എസ് ശശിധരൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details