കേരളം

kerala

കോഴിക്കോട് കാറും ടിപ്പറും കൂട്ടി ഇടിച്ച് അപകടം; മൂന്ന് കുട്ടികൾ അടക്കം ആറുപേർക്ക് പരിക്ക്

By

Published : May 5, 2023, 10:22 AM IST

കാറും ടിപ്പറും കൂട്ടി ഇടിച്ച് അപകടം

കോഴിക്കോട്: മാവൂരിൽ കാറും ടിപ്പറും കൂട്ടി ഇടിച്ച് മൂന്ന് കുട്ടികൾ അടക്കം ആറുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം നടന്നത്. മാവൂർ-കോഴിക്കോട് റോഡിൽ ഡയമണ്ട് ജങ്‌ഷന് സമീപമാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും കൂളിമാടേക്ക് പോകുകയായിരുന്ന കാറും മാവൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടി ഇടിച്ചത്. 

Also Read:എഐ ക്യാമറ വിവാദം : കണ്ണടച്ച് ഇരുട്ടാക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ട, ജുഡീഷ്യല്‍ അന്വേഷണം വേണം : രമേശ് ചെന്നിത്തല

നിയന്ത്രണം വിട്ട കാർ ലോറിയുമായി ഇടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും പരിസരത്തെ വ്യാപാരികളും മാവൂർ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ എതിർ ദിശയിലേക്ക് തെറിച്ചു പോകുകയും റോഡരികിലെ മതിലിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. 

പരിക്കേറ്റവരെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിഎച്ച്‌ഇഡി സ്വദേശികളായ മൂന്ന് കുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

Also Read:കോഴിക്കോട് ഉള്ള്യേരിയില്‍ കാര്‍ മതിലില്‍ ഇടിച്ച് അപകടം ; രണ്ട് മരണം, 5 പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details