കേരളം

kerala

video: നിയന്ത്രണം വിട്ടതോ.. അമിത വേഗതയോ.. നഷ്ടമായത് രണ്ട് ജീവനുകൾ.. റോഡില്‍ വേണ്ടത് ജാഗ്രത

By

Published : Apr 25, 2022, 9:29 PM IST

Updated : Feb 3, 2023, 8:22 PM IST

കോയമ്പത്തൂർ: നിയന്ത്രണം വിട്ട ഇരുചക്ര വാഹനം പൊതു ശൗചാലയത്തിലേക്ക് ഇടിച്ചുകയറി രണ്ട്‌ മരണം. കോയമ്പത്തൂരിലെ അന്നൂരിനടുത്താണ് സംഭവം. കടലൂർ ജില്ലയിലെ കുറിഞ്ഞിപ്പടി സ്വദേശിയായ എം.കൃഷ്‌ണസാമി (21), അന്നൂർ സ്വദേശി ശ്രീജിത്ത് (25) എന്നിവരാണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ലുർത്തു സഹായരാജ് (25) ഗുരുതര പരിക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. റോഡിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Last Updated :Feb 3, 2023, 8:22 PM IST

ABOUT THE AUTHOR

...view details