കേരളം

kerala

KOK First show 'രാജാവ്' അവതരിച്ചു, 'കിംഗ് ഓഫ് കൊത്ത' ആദ്യ ദിനം ആവേശം: കാണാനെത്തി അമാലും ഐശ്വര്യയും ഗോകുല്‍ സുരേഷും

By ETV Bharat Kerala Team

Published : Aug 24, 2023, 1:21 PM IST

KOK First show

എറണാകുളം: നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദുല്‍ഖര്‍ സല്‍മാന്‍റെ 'കിംഗ് ഓഫ് കൊത്ത' തിയേറ്ററുകളില്‍ എത്തിയത്. അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭമായ 'കിംഗ് ഓഫ് കൊത്ത'യുടെ ആദ്യ ഷോ കാണാൻ താരങ്ങളും തിയേറ്ററിലെത്തി. ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്‌മിയും, ഗോകുല്‍ സുരേഷും ആദ്യ ഷോ കാണാന്‍ എറണാകുളം കവിത തിയേറ്റർ എത്തിയത് പ്രേക്ഷകര്‍ക്ക് ആവേശമായി.

അതേസമയം 'കിംഗ് ഓഫ് കൊത്ത'യുടെ ആദ്യ ഷോ കാണാന്‍ ദുൽഖർ സല്‍മാന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ താരത്തിന് എത്തിച്ചേരുവാൻ സാധിച്ചില്ല. എന്നാല്‍ ദുല്‍ഖറുടെ കുറവ് നികത്തി ഭാര്യ അമാല്‍ സൂഫിയ. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അമാൽ സൂഫിയ തിയേറ്ററില്‍ എത്തിയത്. കൂടാതെ നിരവധി ചലച്ചിത്ര പ്രവർത്തകരും ദുല്‍ഖര്‍ ചിത്രം കാണാന്‍ ആദ്യ ദിനം തന്നെ തിയേറ്ററിലെത്തി.

ഒരു വര്‍ഷത്തിന് ശേഷമാണ് ഒരു ദുല്‍ഖര്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ ആവേശത്തിനും അതിരില്ല. ആഘോഷ ലഹരിയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍. കേരളത്തിലെ തിയേറ്റര്‍ പരിസരങ്ങൾ ഉത്സവ ലഹരിയിലാണ്. 

ചെണ്ട മേളങ്ങളും ദുല്‍ഖര്‍ സല്‍മാന്‍റെ വലിയ കടലാസ് പ്രതിമകളുമായി ആരാധകര്‍ തിയേറ്റര്‍ പരിസരങ്ങള്‍ കളറാക്കി. വലിയ പ്രതീക്ഷയോടെയാണ് 'കിംഗ് ഓഫ് കൊത്ത'യുടെ ആദ്യ ഷോയെ ആരാധകരും ചലച്ചിത്ര പ്രവര്‍ത്തകരും നോക്കി കാണുന്നത്.

Also Read:King of Kotha release കിംഗ് ഓഫ് കൊത്ത തിയേറ്ററുകളില്‍, പ്രീ ബുക്കിംഗില്‍ കെജിഎഫിനെ മറികടന്ന് 'രാജാവ്'

ABOUT THE AUTHOR

...view details