കേരളം

kerala

കൊഴുപ്പ് കൂടിയ ഭക്ഷണക്രമം; 'ശരീരത്തിന്‍റെ നിയന്ത്രണം' വിടുമെന്ന് പഠനം

By

Published : Jan 27, 2023, 12:23 PM IST

എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ. സമാന സംവിധാനം മനുഷ്യരിലും സംഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. ദി ജേർണൽ ഓഫ് ഫിസിയോളജിയിൽ പഠനത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചു.

High fat diet  regulate food intake  food diet  food diet studies  astrocyte activity  calorie intake  calorie  diet  signalling mechanism  കൊഴുപ്പ് കൂടിയ ഭക്ഷണക്രമം  ഭക്ഷണക്രമം  അനാരോഗ്യകരമായ ഭക്ഷണക്രമം  ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനുള്ള കഴിവ്  ദി ജേർണൽ ഓഫ് ഫിസിയോളജി  കലോറി ഉപഭോഗം  ഉയർന്ന കൊഴുപ്പ്  കൊഴുപ്പ്  പെൻ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിൻ  ആസ്ട്രോസൈറ്റുകൾ
കൊഴുപ്പ് കൂടിയ ഭക്ഷണക്രമം

വാഷിങ്ടൺ: കൊഴുപ്പ് കൂടിയ ഭക്ഷണക്രമം, ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനുള്ള കഴിവ് കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ. പഠനത്തെ കുറിച്ച് ദി ജേർണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ചു. അഥവാ ഉയർന്ന കൊഴുപ്പ്/കലോറി ഭക്ഷണക്രമം പതിവായി കഴിക്കുന്നത് കലോറി ഉപഭോഗം നിയന്ത്രിക്കാനുള്ള തലച്ചോറിന്‍റെ കഴിവിനെ കുറയ്‌ക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

പരീക്ഷണം നടത്തിയത് എലികളിൽ:എലികളിലാണ് പരീക്ഷണം നടത്തിയത്. ഉയർന്ന കൊഴുപ്പ് / ഉയർന്ന കലോറി ഭക്ഷണക്രമം നൽകിയതിന് ശേഷം മസ്‌തിഷ്‌കം ഭക്ഷണം കഴിക്കുന്നതിനോട് പ്രതികരിക്കുകയും കലോറി ഉപഭോഗം സന്തുലിതമാക്കാൻ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്‌ക്കുകയും ചെയ്യുന്നു. യുഎസിലെ പെൻ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകർ സൂചിപ്പിക്കുന്നത്, തലച്ചോറിനും കുടലിനും ഇടയിലുള്ള സിഗ്നലിംഗ് പാതയെ നിയന്ത്രിക്കുന്ന ആസ്ട്രോസൈറ്റുകൾ എന്ന കോശങ്ങളാൽ കലോറി ഉപഭോഗം ഹ്രസ്വകാലത്തേക്ക് നിയന്ത്രിക്കപ്പെടുന്നു എന്നാണ്. ഉയർന്ന കൊഴുപ്പ്/കലോറി ഭക്ഷണക്രമം തുടർച്ചയായി കഴിക്കുന്നത് ഈ സിഗ്നലിങ് പാതയെ തടസ്സപ്പെടുത്തുന്നു. ദി ജേർണൽ ഓഫ് ഫിസിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഇത്തരത്തിൽ കലോറി ഉപഭോഗം നിയന്ത്രിക്കാനുള്ള തലച്ചോറിന്‍റെ കഴിവ് കുറയുന്നത് അമിതവണ്ണത്തിന് കാരണമാകുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ട ഒരു ആഗോള പൊതുജനാരോഗ്യ ആശങ്കയാണ് അമിതവണ്ണം. ഇംഗ്ലണ്ടിൽ, മുതിർന്നവരിൽ 63 ശതമാനവും ആരോഗ്യകരമായ ഭാരത്തിന് മുകളിലായി കണക്കാക്കപ്പെടുന്നു, ഇവരിൽ പകുതിയോളം പേർക്കും അമിതവണ്ണമാണ്. പ്രൈമറി സ്‌കൂൾ കഴിഞ്ഞ കുട്ടികളിൽ മൂന്നിൽ ഒരാളും ഇത് നേരിടുന്നു.

ഗവേഷകർ പറയുന്നത്:ആസ്ട്രോസൈറ്റുകൾ ഹ്രസ്വകാലത്തേക്ക് കലോറി ഉപഭോഗം നിയന്ത്രിക്കുന്നു. ഉയർന്ന കൊഴുപ്പ്/കലോറി ഭക്ഷണത്തിന്‍റെ ഹ്രസ്വമായ എക്സ്പോഷർ (മൂന്ന് മുതൽ അഞ്ച് ദിവസം വരെ) കണ്ടെത്തി. ആമാശയത്തെ നിയന്ത്രിക്കുന്നതിനുള്ള സാധാരണ സിഗ്നലിങ് പാതയെ പ്രേരിപ്പിക്കുന്ന ആസ്ട്രോസൈറ്റുകളിൽ വലിയ സ്വാധീനം ചെലുത്തുന്നു. കാലക്രമേണ, ആസ്ട്രോസൈറ്റുകൾ ഉയർന്ന കൊഴുപ്പുള്ള ഭക്ഷണത്തോട് സംവേദനക്ഷമത കാണിക്കുന്നതായി തോന്നുന്നുവെന്ന് യുഎസിലെ പെൻ സ്റ്റേറ്റ് കോളജ് ഓഫ് മെഡിസിനിലെ ഡോ. കിർസ്റ്റീൻ ബ്രൗണിംഗ് പറഞ്ഞു,

ഏകദേശം 10-14 ദിവസം ഉയർന്ന കൊഴുപ്പ്/കലോറി ഭക്ഷണം കഴിക്കുന്നതുമൂലം ആസ്ട്രോസൈറ്റുകൾ പ്രതികരിക്കുന്നതിൽ പരാജയപ്പെടുന്നു. കലോറി ഉപഭോഗം നിയന്ത്രിക്കാനുള്ള തലച്ചോറിന്‍റെ കഴിവ് നഷ്‌ടപ്പെടുന്നു. ഇത് ആമാശയത്തിലേക്കുള്ള സിഗ്നലിംഗ് തടസ്സപ്പെടുത്തുകയും അത് ശൂന്യമാകുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു.

ഉയർന്ന കൊഴുപ്പ്/കലോറി ഉള്ള ഭക്ഷണം കഴിക്കുമ്പോൾ, ആസ്ട്രോസൈറ്റുകൾ തുടക്കത്തിൽ പ്രതികരിക്കും. അവയുടെ സജീവമാക്കൽ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുകയും ആമാശയം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിയന്ത്രിക്കുന്ന ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നതിന് സാധാരണ സിഗ്നലിങ് പാതകളെ പ്രാപ്‌തമാക്കുകയും ചെയ്യുന്ന ഗ്ലിയോട്രാൻസ്‌മിറ്ററുകൾ, രാസവസ്‌തുക്കൾ (ഗ്ലൂട്ടാമേറ്റ്, എടിപി എന്നിവയുൾപ്പെടെ) ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.

ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുന്ന ഭക്ഷണത്തോടുള്ള പ്രതികരണമായി ഇത് വയറ് നിറയ്ക്കുകയും ശരിയായി ചുരുങ്ങുകയും ചെയ്യുന്നു. ആസ്ട്രോസൈറ്റുകൾ തടയപ്പെടുമ്പോൾ, കാസ്കേഡ് തടസ്സപ്പെടുന്നു. സിഗ്നലിംഗ് രാസവസ്‌തുക്കൾ കുറയുന്നതിലൂടെ ദഹനത്തിന് കാലതാമസമുണ്ടാക്കുന്നു. അതിന് കാരണം ആമാശയം ശരിയായ രീതിയിൽ നിറയുന്നില്ല എന്നതാണ്.

കൂടുതൽ പരിശോധന ആവശ്യം:എലികളിലാണ് ഇത് നിരീക്ഷിച്ചത്. സമാന സംവിധാനം മനുഷ്യരിലും സംഭവിക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാൻ മനുഷ്യ പഠനങ്ങൾ നടത്തേണ്ടതുണ്ട്. അങ്ങനെയാണെങ്കിൽ, മറ്റ് ന്യൂറൽ പാതകളെ തടസ്സപ്പെടുത്താതെ മെക്കാനിസം സുരക്ഷിതമായി ടാർഗെറ്റ് ചെയ്യാൻ കഴിയുമോ എന്ന് വിലയിരുത്താൻ കൂടുതൽ പരിശോധന ആവശ്യമാണ്. മെക്കാനിസം കൂടുതൽ പര്യവേക്ഷണം ചെയ്യാൻ ഗവേഷകർക്ക് പദ്ധതിയുണ്ടെന്ന് ഡോ കിർസ്റ്റീൻ ബ്രൗണിംഗ് പറഞ്ഞു.

ആസ്ട്രോസൈറ്റ് പ്രവർത്തനം നടക്കാത്തതും സിഗ്നലിംഗ് മെക്കാനിസവും അമിതമായി ഭക്ഷണം കഴിക്കുന്നതിന്‍റെ കാരണമാണോ അതോ അമിതമായി ഭക്ഷണം കഴിക്കുന്നതിന്‍റെ പ്രതികരണമായി ഇത് സംഭവിക്കുന്നുണ്ടോ എന്ന് ഇതുവരെ ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല. മസ്‌തിഷ്‌കത്തിന്‍റെ നഷ്ടപ്പെട്ട കഴിവ് വീണ്ടും സജീവമാക്കാൻ കഴിയുമോ എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. കലോറി ഉപഭോഗം നിയന്ത്രിച്ചാൽ, മനുഷ്യരിൽ കലോറി നിയന്ത്രണം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഇടപെടലുകളിലേക്ക് ഇത് നയിച്ചേക്കാമെന്നാണ് ഗവേഷകർ പറയുന്നത്.

ABOUT THE AUTHOR

...view details