കേരളം

kerala

പുൽവാമ ഭീകരാക്രമണ വാര്‍ഷികം; വി.വി വസന്തകുമാറിന് ജന്മനാടിന്‍റെ പ്രണാമം

By

Published : Feb 14, 2020, 2:28 PM IST

Updated : Feb 14, 2020, 3:10 PM IST

2019 ഫെബ്രുവരി 14ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിലാണ് സി.ആര്‍.പി.എഫ് ജവാനായിരുന്ന വസന്ത കുമാർ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചത്

വി.വി വസന്തകുമാര്‍ പുൽവാമ ഭീകരാക്രമണം സിആര്‍പിഎഫ് വയനാട് വാര്‍ത്ത വയനാട് vv vasanthakumar commemoration of vv vasanthakumar wayanad wayanad news pulwama attack
വി.വി വസന്തകുമാറിന് ജന്മനാടിന്‍റെ പ്രണാമം

വയനാട്: പുൽവാമയിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി.വി വസന്തകുമാറിന് ജന്മനാടിന്‍റെ പ്രണാമം. ഒന്നാം ചരമ വാർഷിക ദിനത്തിൽ നൂറുകണക്കിനാളുകളാണ് തൃക്കൈപറ്റ വാഴക്കണ്ടിയിലെ തറവാട്ട് ശ്‌മാശാനത്തിലെ സ്‌മൃതി മണ്ഡപത്തിലും ലക്കിടി എല്‍.പി സ്‌കൂളിലെ അനുസ്‌മരണത്തിലും ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.

പുൽവാമ ഭീകരാക്രമണ വാര്‍ഷികം; വി.വി വസന്തകുമാറിന് ജന്മനാടിന്‍റെ പ്രണാമം

2019 ഫെബ്രുവരി 14ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിലാണ് സിആര്‍പിഎഫ് ജവാനായിരുന്ന വസന്ത കുമാർ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചത്. കുടുംബ വീട്ടിലെ സ്‌മൃതി മണ്ഡപത്തിൽ സി.കെ ശശീന്ദ്രൻ എം.എല്‍.എ ഉൾപ്പടെയുള്ളവർ പുഷ്‌പാർച്ചന നടത്തി. വസന്ത കുമാറിന്‍റെ ഭാര്യ ഷീനയും മക്കളും അമ്മ ശാന്തയും തേങ്ങലടക്കി ഓർമകൾ പങ്കുവെച്ചു. ലക്കിടി എല്‍.പി സ്‌കൂളിലാണ് വസന്തകുമാർ പഠിച്ചത്. അദ്ദേഹത്തിന് വേണ്ടി ഇവിടെ സ്‌മാരകം ഒരുങ്ങുകയാണ്. സി.കെ ശശീന്ദ്രൻ എം.എല്‍.എ, ജില്ലാ കലക്‌ടർ ഡോ.അദീല അബ്‌ദുള്ള തുടങ്ങിയവർ സ്‌കൂളിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ പങ്കെടുത്തു.

Last Updated :Feb 14, 2020, 3:10 PM IST

ABOUT THE AUTHOR

...view details