കേരളം

kerala

കെട്ടിടത്തിന് നമ്പർ നൽകുന്നില്ലെന്ന് പരാതി

By

Published : Oct 19, 2020, 8:11 PM IST

വിവിധ കാരണങ്ങൾ പറഞ്ഞ് കെട്ടിട നമ്പറും, പൂർത്തീകരണ സർട്ടിഫിക്കറ്റും നൽകാൻ അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറി വിസമ്മതിക്കുകയാണെന്ന് രാധാകൃഷ്‌ണൻ ആരോപിക്കുന്നു. റവന്യൂ അദാലത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയനുസരിച്ച് 18,5000 രൂപ റവന്യൂ വകുപ്പിൽ അടക്കുകയും ചെയ്‌തു. എന്നിട്ടും കെട്ടിട നമ്പർ കിട്ടിയില്ല.പ്രശ്‌നത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

വയനാട്  അമ്പലവയൽ പഞ്ചായത്തിനെതിരെ പരാതി  കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പരാതി  complaint against ambalavayal panchayath  wayanad  മുഖ്യമന്ത്രിക്ക് പരാതി
കെട്ടിടത്തിന് നമ്പർ നൽകുന്നില്ലെന്ന് പരാതി

വയനാട്:കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് വയനാട്ടിലെ അമ്പലവയൽ പഞ്ചായത്തിനെതിരെ വീണ്ടും പരാതി.നാലു വർഷം മുൻപ് പണി തീർത്ത കെട്ടിടത്തിന് നമ്പർ നൽകാത്തതിനെതിരെ സുൽത്താൻ ബത്തേരി സ്വദേശി ഊട്ടുമഠത്തിൽ രാധാകൃഷ്‌ണനാണ് പരാതിയുമായി രംഗത്തെത്തിയത്. കെട്ടിട നിർമാണത്തിന് അനാവശ്യമായി അനുമതി നിഷേധിക്കുകയാണെന്നാരോപിച്ച് മീനങ്ങാടി സ്വദേശിയായ യുവ വ്യവസായി നേരത്തെ പഞ്ചായത്തിനെതിരെ രംഗത്തെത്തിയിരുന്നു.

കെട്ടിടത്തിന് നമ്പർ നൽകുന്നില്ലെന്ന് പരാതി


32 വർഷം വിദേശത്തായിരുന്ന രാധാകൃഷ്‌ണൻ 2016 ലാണ് വാണിജ്യാവശ്യത്തിന് കെട്ടിടം നിർമ്മിക്കുന്നത്. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് കെട്ടിട നമ്പറും, പൂർത്തീകരണ സർട്ടിഫിക്കറ്റും നൽകാൻ പഞ്ചായത്ത് സെക്രട്ടറി വിസമ്മതിക്കുകയാണെന്ന് രാധാകൃഷ്‌ണൻ ആരോപിക്കുന്നു. നേരത്തെ നടന്ന റവന്യൂ അദാലത്തിൽ രാധാകൃഷ്‌ണൻ പരാതി നൽകുകയും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയനുസരിച്ച് 18,5000 രൂപ റവന്യൂ വകുപ്പിൽ അടക്കുകയും ചെയ്‌തു. എന്നിട്ടും കെട്ടിട നമ്പർ കിട്ടിയില്ല.പ്രശ്‌നത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് രാധാകൃഷ്‌ണൻ. ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്.രാധാകൃഷ്‌ണൻ്റെ കെട്ടിടത്തിൻ്റെ പ്ലാൻ ശരിയായ രീതിയിൽ അല്ലാത്തതുകൊണ്ടാണ് നമ്പർ നൽകാത്തത് എന്നാണ് അമ്പലവയൽ പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം

ABOUT THE AUTHOR

...view details