കേരളം

kerala

തൃശൂരില്‍ 116 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

By

Published : Dec 14, 2022, 10:54 PM IST

നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് അറസ്റ്റിലായത്

two youth got arrested  onehundred and sixteen gram mdma  mdma  mdma arrest  drug  latest news in thrissur  latest news today  എംഡിഎംഎ  തൃശൂരില്‍ 116 ഗ്രാം എംഡിഎംഎ  എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍  നെല്ലിക്കുന്ന് സ്വദേശി അനീഷ്  കാളത്തോട് സ്വദേശി ബെനഡിക്റ്റ്  ഇലക്‌ട്രോണിക് ത്രാസും  തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തൃശൂരില്‍ 116 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

തൃശൂരില്‍ 116 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍: 116 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പൂത്തോള്‍ എക്സൈസ് പിടികൂടി. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ രണ്ട് പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.

നെല്ലിക്കുന്നിലെ അനീഷിന്‍റെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ വലിപ്പത്തിലുള്ള ഇലക്‌ട്രോണിക് ത്രാസും ഇവരിൽനിന്ന് കണ്ടെടുത്തു. ബെംഗളൂരു കേന്ദ്രമായ സംഘത്തിൽ നിന്നാണ് ഇവർക്ക് മയക്കുമരുന്ന് ലഭിക്കുന്നത് എന്നാണ് സൂചന.

ഇവരുടെ സംഘത്തിലുള്ള രണ്ടു കൂട്ടാളികൾ കൂടി പിടിയിലാകാനുണ്ട്. ഇപ്പോൾ പിടിയിലായ ബെനഡിക്റ്റ് നേരത്തെ എംഡിഎംഐ കൈവശംവച്ച കേസിൽ പ്രതിയാണ്. 10ഗ്രാം എംഡിഎംഐ അന്ന് ഇയാൾ നിന്നും പിടിച്ചെടുത്തിരുന്നു.

പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തും. തൃശൂരില്‍ നേരത്തെ പിടിയിലായ മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷിച്ചുവരികയാണെന്നും എക്സൈസ് അറിയിച്ചു.

ABOUT THE AUTHOR

...view details