കേരളം

kerala

തൃശൂർ എളനാട് കാണാതായ 12 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Jan 1, 2023, 10:42 AM IST

തൃക്കണായ ഗവ ജിയുപി സ്‌കൂളിന് പുറകുവശത്തായാണ് മൃതദേഹം കണ്ടത്. പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി.

Thrissur news  boy found dead  suicide in kerala  പഴയന്നൂര്‍ പൊലീസ്  pazhayannur police  കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി  കേരളം ആത്മഹത്യ  തൃശൂര്‍ വാര്‍ത്ത  തൃശൂർ എളനാട്  Thrissur Elanad
തൃശൂർ എളനാട് കാണാതായ 12 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: എളനാട് കാണാതായ 12 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കണായ സ്വദേശി റഷീദിന്‍റെ മകൻ അഫ്‌സലാണ് മരിച്ചത്. തൃക്കണായ ഗവ ജിയുപി സ്‌കൂളിന് പുറകുവശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

എളനാട് സെന്‍റ് ജോൺസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് അഫ്‌സല്‍ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.

തുടര്‍ന്ന് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പഴയന്നൂര്‍ പൊലീസ് എത്തി മേല്‍ നടപടികൾ സ്വീകരിച്ചു.

Also read:ബിജെപി നേതാവിന്‍റെ വീടിന് പിന്നിൽ അഴുകിയ നിലയിൽ സ്‌ത്രീയുടെ മൃതദേഹം ; അന്വേഷണമാരംഭിച്ച് പൊലീസ്

ABOUT THE AUTHOR

...view details