കേരളം

kerala

നൂറുകോടി നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി പ്രവീണ്‍ റാണ പൊള്ളാച്ചിയില്‍ പിടിയില്‍

By

Published : Jan 11, 2023, 10:52 PM IST

Praveen Rana arrested at Pollachi Tamil Nadu  Pollachi Tamil Nadu  Praveen Rana news  പ്രവീണ്‍ റാണ പൊള്ളാച്ചിയില്‍ പിടിയില്‍  പ്രവീണ്‍ റാണ  പ്രവീണ്‍ റാണ

പൊലീസിന്‍റെ അനാസ്ഥ കൊണ്ടാണ് പ്രവീണ്‍ റാണ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന വിമര്‍ശനം രൂക്ഷമായിരിക്കെയാണ് ഇയാളെ പൊള്ളാച്ചിയില്‍ നിന്നും പിടികൂടിയത്

തൃശൂര്‍:സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയില്‍. ഇയാളെ തമിഴ്‌നാട് കോയമ്പത്തൂരിലെ പൊള്ളാച്ചിയിൽ നിന്നാണ് പൊലീസ് സംഘം ഇന്ന് വൈകിട്ട് പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് തൃശൂര്‍ പൊലീസിനെ വെട്ടിച്ച് കൊച്ചിയില്‍നിന്നും പ്രവീണ്‍ രക്ഷപ്പെട്ടത്.

ALSO READ|നിക്ഷേപ തട്ടിപ്പ്; പൊലീസിനെ വെട്ടിച്ച് പ്രവീൺ റാണ രക്ഷപ്പെട്ടു, നാല് വാഹനങ്ങൾ കസ്റ്റഡിയിൽ

തൃശൂര്‍ പൊലീസ് സംഘം എറണാകുളത്ത്, ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയതോടെയാണ് രക്ഷപ്പെട്ടത്. കൊച്ചി സിറ്റി പൊലീസിനെ അറിയിക്കാതെ തൃശൂര്‍ പൊലീസ് സംഘം എറണാകുളത്ത് പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് പൊലീസ് സംഘം പ്രവീണിന്‍റെ ഫ്‌ളാറ്റിലേക്ക് ലിഫ്റ്റില്‍ കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ ഇയാള്‍ കടന്നുകളഞ്ഞത്.

'സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി നൂറുകോടി തട്ടിയെടുത്തുവെന്നാണ് കേസിന് ആസ്‌പദമായ സംഭവം. 18 കേസുകളാണ് ഇയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്. 11 എണ്ണം തൃശൂര്‍ ഈസ്റ്റ് സ്റ്റേഷന്‍, അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷന്‍, ഒന്ന് കുന്നംകുളം സ്റ്റേഷന്‍ എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.

ABOUT THE AUTHOR

...view details