നിക്ഷേപ തട്ടിപ്പ്; പൊലീസിനെ വെട്ടിച്ച് പ്രവീൺ റാണ രക്ഷപ്പെട്ടു, നാല് വാഹനങ്ങൾ കസ്റ്റഡിയിൽ

author img

By

Published : Jan 9, 2023, 2:27 PM IST

പ്രവീണ്‍ റാണ  സാമ്പത്തിക തട്ടിപ്പ് പ്രവീണ്‍ റാണ  നിക്ഷേപ തട്ടിപ്പ് പ്രവീൺ റാണ  പ്രവീൺ റാണ രക്ഷപ്പെട്ടു  സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസ്  പ്രവീണ്‍ റാണയുടെ വാഹനങ്ങൾ കസ്റ്റഡിയിൽ  നിക്ഷേപ തട്ടിപ്പ്  safe and strong scam praveen rana escaped  safe and strong scam praveen rana  safe and strong scam  praveen rana  money fraud case praveen rana

തൃശ്ശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീണ്‍ റാണയുടെ ആഡംബര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രവീൺ റാണയെ പിടികൂടാനുള്ള ശ്രമങ്ങൾ ശക്തമാക്കി പൊലീസ്

തൃശ്ശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രവീൺ റാണയെ പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പൊലീസ്‌. പ്രവീണ്‍ റാണയെ അന്വേഷിച്ച് തൃശൂര്‍ ഈസ്റ്റ് പൊലീസ് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിലെത്തുന്നതിന് തൊട്ടുമുന്‍പ് പ്രവീണ്‍ രക്ഷപ്പെട്ടു. പ്രവീണ്‍ റാണയുടെ നാല് വാഹനങ്ങൾ പൊലീസ് കൊച്ചിയിൽ നിന്ന് പിടിച്ചെടുത്തു.

പ്രവീണ്‍ റാണ  സാമ്പത്തിക തട്ടിപ്പ് പ്രവീണ്‍ റാണ  നിക്ഷേപ തട്ടിപ്പ് പ്രവീൺ റാണ  പ്രവീൺ റാണ രക്ഷപ്പെട്ടു  സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസ്  പ്രവീണ്‍ റാണയുടെ വാഹനങ്ങൾ കസ്റ്റഡിയിൽ  നിക്ഷേപ തട്ടിപ്പ്  safe and strong scam praveen rana escaped  safe and strong scam praveen rana  safe and strong scam  praveen rana  money fraud case praveen rana
പ്രവീണ്‍ റാണയുടെ നാല് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ

പ്രവീണ്‍ റാണ കൊച്ചി കടവന്ത്രയിലെ ഇയാളുടെ പങ്കാളിയുടെ ഫ്ലാറ്റിൽ ഉണ്ടെന്നുള്ള വിവരത്തെ തുടര്‍ന്നാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സംഘം കൊച്ചിയിലെത്തിയത്. എന്നാൽ, പൊലീസ് സംഘം ഫ്ലാറ്റിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ബിഎംഡബ്ല്യൂ കാറിൽ ചാലക്കുടി ഭാഗത്തേക്ക് രക്ഷപ്പെട്ടെന്ന വിവരത്തെ തുടർന്ന് ചാലക്കുടിയിൽ വച്ച് വാഹനം തടഞ്ഞുവെങ്കിലും പ്രവീൺ കാറില്‍ ഇല്ലായിരുന്നു.

ഫ്ലാറ്റിൽ നിന്നും ഇയാൾ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ വെച്ച് ഇയാൾ കടന്ന് കളഞ്ഞതായാണ് പൊലീസ് നിഗമനം. അതേസമയം, പിടികൂടിയ കാറുകള്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

വന്‍പലിശ വാഗ്‌ദാനം ചെയ്‌താണ് ഇയാളുടെ നേതൃത്വത്തിലുള്ള സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന പലിശ നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് നിലച്ചു. നിക്ഷേപത്തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് എത്തുന്നവര്‍ക്ക് ഇത് ലഭിക്കാതെ വന്നതോടെയാണ് പരാതിയുയര്‍ന്നത്.

ഇത്തരത്തില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇരുപതോളം പരാതികള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തോടെ ഇയാള്‍ മുങ്ങുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.