കേരളം

kerala

ആര്‍എസ്എസ് പ്രവര്‍ത്തകൻ മണ്ണന്തല രഞ്ജിത് വധക്കേസ്; രണ്ടാം പ്രതിക്കും മൂന്ന് സാക്ഷികള്‍ക്കും വാറണ്ട്

By ETV Bharat Kerala Team

Published : Jan 16, 2024, 8:19 PM IST

RSS Activist Renjith Murder Case: ആര്‍എസ്എസ് പ്രവര്‍ത്തകൻ മണ്ണന്തല രഞ്ജിത് വധക്കേസിലെ രണ്ടാം പ്രതിക്കും മൂന്ന് സാക്ഷികള്‍ക്കും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചു. പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതിനാലാണ് ഹാജരാകാത്തതെന്ന് സാക്ഷികൾ.

RSS activist Renjith murder case  Warrant  രഞ്ജിത് വധക്കേസ്  വാറണ്ട്
RSS activist Renjith murder case: Warrant for second accused and three witnesses

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല സ്വദേശി ആര്‍. എസ്. എസ് പ്രവര്‍ത്തകൻ രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയ്ക്കും‌ മൂന്ന് സാക്ഷികള്‍ക്കും വാറണ്ട് (Warrant for second accused and three witnesses in RSS activist Renjith murder case). വിചാരണയക്ക് നിശ്ചയിച്ചിരുന്ന കേസില്‍ ഇവർ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി ആജ് സുദര്‍ശനാണ് കേസ് പരിഗണിച്ചത്.

ശംഖുംമുഖം വാട്ട്‌സ് റോഡ് സ്വദേശി വെളളി നാരായണന്‍ എന്ന നാരായണന്‍ കുട്ടിയാണ് കേസിലെ രണ്ടാം പ്രതി (Second accused in RSS activist Renjith murder case ). കേരളാദിത്യപുരം കുന്നത്ത് വിളയ്ക്കല്‍ സൗഹൃദ നഗര്‍ സ്വദേശി വിനോദ്, നാലാഞ്ചിറ മഠത്തുനട ക്രിസ്ത്യന്‍ പളളിക്ക് സമീപം സുരേഷ്, ഉളളൂര്‍ ചെഞ്ചേരി എസ്. എസ്. ഭവനില്‍ സജിത് കുമാര്‍ എന്നിവരാണ് സാക്ഷികൾ. എന്നാൽ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണ് തങ്ങള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതെന്ന് ആരോപിച്ച് സാക്ഷികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു.

ഹർജിയ്‌ക്ക് പിന്നാലെ സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിയ്‌ക്കാൻ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. സിപിഎം പ്രവര്‍ത്തകനായ വിഷ്‌ണുവിനെ പാസ്‌പോര്‍ട്ട് ഓഫിസിന് സമീപം വെട്ടി കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്. വിഷ്‌ണു കൊലക്കേസിന്‍റെ (Vanchiyoor DYFI leader Vishnu murder case) പ്രതികാരമായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിന്‍റെ കൊലപാതകം.

2008 ഒക്ടോബര്‍ 17 ന് പുലര്‍ച്ചെ 5.50നാണ് രഞ്ജിത് കൊല്ലപ്പെട്ടത്. നാലാഞ്ചിറ കോട്ടമുകളിലിലെ പച്ചക്കറി കടയിൽ വച്ചായിരുന്നു കൊലപാതകം. കൊലപാതകത്തെ തുടർന്ന് രണ്ടാം പ്രതി നാരാണന്‍കുട്ടി ഒളിവില്‍ പോയിരുന്നു. കൃഷ്‌ണ കുമാര്‍, ഹരിപ്രസാദ്, അജിത് കുമാര്‍, രഞ്ജിത് കുമാര്‍, ആറ്റിപ്ര സുരേഷ്, ഫിറോസ് ഖാന്‍, വിഷ്‌ണു, ശങ്കര്‍ സുബ്രഹ്മണ്യം, ഗോഡ്വിന്‍ ഡെന്നീസ്, കുഞ്ചാലുംമൂട് സുരേഷ്, വഞ്ചിയൂര്‍ സുരേഷ് എന്നിവരായിരുന്നു കേസിലെ (RSS activist Renjith murder case) മറ്റ് പ്രതികൾ.

ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു: പുതുവത്സര ദിനത്തിൽ തിരുവനന്തപുരം നരുവാമൂടിൽ ഡി വൈ എഫ് ഐ നേതാവിന് വെട്ടേറ്റിരുന്നു. ഡി വൈ എഫ് ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്‌. ജനുവരി 1ന് ഉച്ചയ്ക്ക്‌ ശേഷമാണ് സംഭവം. ഇന്നലെ പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ആർ എസ് എസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ അരോപിച്ചിരുന്നു.

Also read: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; പൊലീസ് അന്വേഷണം തുടങ്ങി

ABOUT THE AUTHOR

...view details