കേരളം

kerala

കിടപ്പാടം നഷ്‌ടപ്പെടുത്തിക്കൊണ്ടുള്ള ജപ്‌തി നടപടി അംഗീകരിക്കില്ല, ഇത് സര്‍ക്കാര്‍ നയം : മന്ത്രി വി.എൻ വാസവൻ

By

Published : Apr 4, 2022, 3:53 PM IST

മറ്റൊരു കിടപ്പാടം ക്രമീകരിച്ച് മാത്രമേ ജപ്‌തി പാടുള്ളൂവെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ

കിടപ്പാടം നഷ്‌ടപ്പെടുത്തിക്കൊണ്ടുള്ള ജപ്‌തി നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി വി.എൻ വാസവൻ  ജപ്‌തിയിൽ സർക്കാരിന് ഒരു നയമുണ്ടെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ  VN Vasavan about Attachment of Property  Attachment of Property  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
'കിടപ്പാടം നഷ്‌ടപ്പെടുത്തിക്കൊണ്ടുള്ള ജപ്‌തി നടപടി അംഗീകരിക്കില്ല'; നിലപാട് വ്യക്തമാക്കി മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം :ഒരാളുടെ കിടപ്പാടം നഷ്‌ടപ്പെടുത്തിക്കൊണ്ടുള്ള ജപ്‌തി നടപടി അംഗീകരിക്കാനാകില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ജപ്‌തിയിൽ സർക്കാരിന് ഒരു നയമുണ്ട്. മറ്റൊരു കിടപ്പാടം ക്രമീകരിച്ച് മാത്രമേ ജപ്‌തി പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ കിടപ്പാടം ജപ്‌തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്ന് സഹകരണ ബാങ്കുകൾക്ക് നേരത്തേതന്നെ നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്‌ച മൂവാറ്റുപുഴയിൽ മൂന്ന് പെൺകുട്ടികളെ പുറത്താക്കി വീട് ജപ്‌തി ചെയ്‌ത അർബൻ സഹകരണ ബാങ്കിൻ്റെ നിയന്ത്രണം ആർ.ബി.ഐക്കാണെന്നും മന്ത്രി പറഞ്ഞു.

ALSO READ |ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾ ഒഴുക്കിൽപ്പെട്ടു ; നവവരൻ മുങ്ങിമരിച്ചു

ആർ.ബി.ഐ ചട്ടങ്ങൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. സർഫാസി നിയമം ബാധകമാക്കിയായിരുന്നു നടപടി. സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷിൻ്റെ വീട് മൂവാറ്റുപുഴ അർബൻ ബാങ്കാണ് ജപ്‌തി ചെയ്‌തത്. അജേഷ് ഹൃദ്രോഗത്തിന് ചികിത്സയിയിലിരിക്കെയായിരുന്നു ബാങ്കിന്‍റെ നടപടി. വീട് ഈടുവച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശികയായതിനായിരുന്നു ബാങ്ക് നടപടി. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details