കേരളം

kerala

വിസി പുനർനിയമനം റദ്ദാക്കിയ വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം: കെ സുരേന്ദ്രന്‍

By ETV Bharat Kerala Team

Published : Dec 2, 2023, 9:06 AM IST

BJP State President K Surendran in Malayalam ഇടതു സർക്കാർ നിയമങ്ങളെല്ലാം അട്ടിമറിക്കുകയാണെന്ന കോടതിയുടെ വിലയിരുത്തൽ ഗൗരവതരമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍

k surendran on vc reappointment cancelled  cm should resign who violates ugc rules  mv govindan demands governors resignation is joke  cm has no right to continue  k surendrans allegations against govt cm cpm  navakerala sadas money  highcourt statements against govt serious  govt uses filed out actress to divert attention  വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം  എം വി ഗോവിന്ദൻ്റെ പ്രസ്താവന തമാശ
k-surendran-on-vc-reappointment-cancelled-by-supreme-court

തിരുവനന്തപുരം:കണ്ണൂർ സർവകലാശാല വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്നും ഇതിൻ്റെ ജാള്യത കൊണ്ടാണ് എംവി ഗോവിന്ദൻ ഗവർണറെ അവഹേളിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.( k surendran on vc reappointment cancelled by supreme court) ചട്ടങ്ങൾ ലംഘിച്ച് യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിസിയെ പുനർനിയമിച്ച മുഖ്യമന്ത്രിയാണ് രാജിവെക്കേണ്ടതെന്നും കെ സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. cm should resign who violates ugc rules

സിപിഎം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയുന്ന അവസ്ഥയിലാണ്. ഗവർണർ രാജിവെക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രസ്താവന തമാശയാണ്.mv govindan demands governors resignation is joke അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഇനിയും സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഇത് കൂടാതെ നവകേരള സദസിന് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിക്കാനുള്ള സർക്കാരിൻ്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

ഇടതു സർക്കാർ നിയമങ്ങളെല്ലാം അട്ടിമറിക്കുകയാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തൽ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഗോവിന്ദൻ്റെ ജോലിയെന്നും വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. നുണ കേരള സദസായി നവകേരള സദസ് മാറി. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ നവകേരള സദസ് കൊണ്ട് സാധിക്കില്ലെന്ന് മനസിലായതു കൊണ്ടാണ് ഫീൽഡ് ഔട്ടായ സിനിമാ നടിമാരെ ഇറക്കി ഓരോ മണ്ടത്തരങ്ങൾ പറയിപ്പിക്കുന്നതെന്നും യാത്രയുടെ നാളുകളിൽ ഓരോ ദിവസവും സർക്കാരിന് കോടതിയിൽ നിന്നും തിരിച്ചടിയേൽക്കുകയാണെന്നും അതുകൊണ്ടൊന്നും ജനശ്രദ്ധ മാറ്റാനാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം കണ്ണൂർ വിസി പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടി ഗവർണർക്കേറ്റ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവർത്തിച്ചു. ഗവർണറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ വിലയിരുത്തലെന്നും ഗവർണർക്കെതിരെ സുപ്രീംകോടതിയുടെ നിലപാട് വ്യക്തമായിട്ടും അത് അദ്ദേഹം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാണെന്നും എം വി ഗോവിന്ദൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

READMORE:കുട്ടിയെ തട്ടിക്കൊണ്ട് പോയത് പിതാവിനോടുള്ള വൈരാഗ്യം മൂലം, ഭയപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശം; ഓയൂര്‍ കേസില്‍ കുറ്റ സമ്മതം

ABOUT THE AUTHOR

...view details