കേരളം

kerala

40 - 44 വയസുവരെയുള്ളവർക്ക് മുന്‍ഗണനാക്രമം ഇല്ലാതെ വാക്‌സിന്‍ : വീണ ജോര്‍ജ്

By

Published : Jun 4, 2021, 9:32 PM IST

2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ വാക്‌സിനേഷന്‍ സ്വീകരിക്കാം.

vaccine without preference  covid vaccination kerala  Veena George  വീണ ജോർജ്  കൊവിഡ് വാക്സിനേഷൻ കേരള  national health mission  ദേശീയ ആരോഗ്യ മിഷൻ
40 മുതല്‍ 44 വയസുവരെയുള്ളവർക്ക് മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍:വീണ ജോര്‍ജ്

തിരുവനന്തപുരം : 40 മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഇതിനായി ദേശീയ ആരോഗ്യ മിഷൻ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതാണ്.

Also Read:ആദ്യ ഡോസ് വാക്സിനേഷന്‍ : അമേരിക്കയെ മറികടന്ന് ഇന്ത്യ

അതേസമയം 18 മുതല്‍ 44 വയസുവരെ ഉള്ളവര്‍ക്ക് മുന്‍ഗണനാക്രമത്തിലുള്ള വാക്‌സിനേഷന്‍ തുടരുന്നതാണ്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 40 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ വാക്‌സിന്‍ ലഭിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ (https://www.cowin.gov.in/) രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപ്പോയിന്‍റ്‌മെന്‍റ് എടുക്കേണ്ടതാണ്. ഈ വിഭാഗത്തിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. വാക്‌സിന്‍റെ ലഭ്യതയ്ക്കനുസരിച്ച് ആവശ്യമുള്ളത്ര വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതാണ്. ഈ വിഭാഗത്തിന് ഇന്നുമുതല്‍ ഓണ്‍ലൈനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ABOUT THE AUTHOR

...view details