കേരളം

kerala

വിഴിഞ്ഞം തുറമുഖ നിർമാണം; മുഖ്യമന്ത്രി പിടിവാശി കാണിക്കരുതെന്ന് വിഎം സുധീരൻ

By

Published : Nov 28, 2022, 11:25 AM IST

തുറമുഖ നിർമാണത്തിൽ അദാനിയുടെ അജണ്ടയ്ക്ക് പിന്നാലെ സർക്കാർ പോകരുതെന്നും മുഖ്യമന്ത്രി പിടിവാശി കാണിക്കരുതെന്ന് വിഎം സുധീരൻ.

V M Sudheeran  Vizhinjam port project  തിരുവനന്തപുരം  വിഎം സുധീരൻ  വിഴിഞ്ഞം തുറമുഖ നിർമാണം  Vizhinjam port project  Vizhinjam  വിഴിഞ്ഞം  TRIVANDRUM LATEST NEWS  KERALA LATEST NEWS  KERALA LOCAL NEWS
വിഴിഞ്ഞം തുറമുഖ നിർമാണം; മുഖ്യമന്ത്രി പിടിവാശി കാണിക്കരുതെന്ന് വിഎം സുധീരൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ അദാനിയുടെ അജണ്ടയുമായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് പോകരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. മുഖ്യമന്ത്രി പിടിവാശിയുമായി മുന്നോട്ടുപോകരുതെന്നും സുധീരൻ പറഞ്ഞു. എന്തുകൊണ്ട് നിശ്ചിത സമയം പാരിസ്ഥിതിക പഠനത്തിന് വേണ്ടി നീക്കിവച്ചുകൂടായെന്നും സുധീരൻ ചോദിച്ചു.

നിർമാണം തുടങ്ങിയതിനുശേഷമാണ് തീരശോഷണം ഉണ്ടായത്. പരിസ്ഥിതി ശോഷണത്തെക്കുറിച്ച് ശരിയായ പഠനം നടത്തണം. വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തത് തെറ്റായ നടപടിയാണ്.

കാര്യങ്ങൾ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണം. ആരും തുറമുഖത്തിനെതിരാണ് എന്ന് കരുതുന്നില്ല. താൻ വിഴിഞ്ഞം തുറമുഖം വരണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവരുടെ കൂടയാണെന്നും സുധീരൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details