കേരളം

kerala

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല : വി.ഡി സതീശന്‍

By

Published : Jul 27, 2022, 1:42 PM IST

കേന്ദ്ര സര്‍ക്കാരിന്‍റെയും റെയില്‍വേ ബോര്‍ഡിന്‍റെയും അനുമതി ഇല്ലാതെയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് വി ഡി സതീശന്‍  സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വി ഡി സതീശന്‍  സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വി ഡി സതീശന്‍  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ്
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല : വി.ഡി സതീശന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ചു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെയും റെയില്‍വേ ബോര്‍ഡിന്‍റെയും അനുമതി ഇല്ലാതെയും, ഡി.പി.ആര്‍ ഇല്ലാതെയും, അലൈന്‍മെന്‍റ് നിശ്ചയിക്കാതെയും എന്തിന് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോയി.

വി.ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ജപ്പാന്‍ ബാങ്കുമായി ധാരണയുണ്ടാക്കി ഭൂമിയേറ്റെടുത്ത് ആ ഭൂമി വച്ച് വന്‍തുക വായ്‌പയെടുത്ത് അഴിമതി ലക്ഷ്യമിട്ടായിരുന്നു സര്‍ക്കാര്‍ നീക്കം. അനാവശ്യ ധൃതി അഴിമതി ലക്ഷ്യമിട്ടായിരുന്നു എന്ന് വ്യക്തമാണ്. ഇന്ന് നടപ്പാക്കാനാകാത്ത പദ്ധതിയായി അത് നില്‍ക്കുന്നു.

ഇത് കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഒന്നു കൂടി വ്യക്തമാക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നു. ഇത് കേരളത്തില്‍ പ്രകൃതി ദുരന്തം ക്ഷണിച്ചു വരുത്തും. ശ്രീലങ്ക അനുഭവിക്കുന്നതിന് സമാനമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് കേരളത്തെ നയിക്കുമെന്ന് സതീശന്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായി നിയമിച്ചത് അനൗചിത്യമാണ്. തുടക്കം മുതലേ കേസ് തേച്ചു മായ്‌ച്ചു കളയാന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നിട്ട് കേസ് ശക്തമായി മുന്നോട്ടു കൊണ്ടു പോകും എന്ന് മുഖ്യമന്ത്രി പറയുന്നതില്‍ എന്ത് കാര്യമെന്നും സതീശന്‍ ചോദിച്ചു.

TAGGED:

ABOUT THE AUTHOR

...view details