കേരളം

kerala

എന്തിനാണ് സസ്പെൻഷൻ, വിശദീകരിക്കണമെന്ന് കേന്ദ്രം; മരം മുറി വിവാദം പുതിയ തലത്തിലേക്ക്: Tree-felling at Mullaperiyar

By

Published : Nov 27, 2021, 10:48 AM IST

Tree-felling at Mullaperiyar: ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കേന്ദ്രത്തെ അറിയിക്കണമെന്നതാണ് ചട്ടം. എന്നാല്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത് കേന്ദ്രസര്‍ക്കാരിനെ ഇതുവരെ അറിയിച്ചിട്ടില്ല.

Center seeks explanation  Bennichan Thomas  IFS officer suspension  Mullaperiyar tree felling case  Baby Dam Tree Cut  ബേബി ഡാം മരംമുറി  ഐഎഫ്എസ് ഉദ്യോഗസ്ഥന്‍രെ സസ്പെൻഷൻ  ബെന്നിച്ചന്‍ തോമസ്  മുല്ലപ്പെരിയാർ മരംമുറി
ബേബി ഡാം മരംമുറി: ബെന്നിച്ചന്‍റെ സസ്‌പെന്‍ഷനില്‍ വിശദീകരണം തേടി കേന്ദ്രം: Mullaperiyar Tree Felling

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിവാദത്തില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതില്‍ വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. മരംമുറിക്ക് അനുമതി നല്‍കി ഉത്തരവിറക്കിയ ബെന്നിച്ചന്‍ തോമസ് ഐഎഫ്എസിനെ സസ്‌പെന്‍ഡ് ചെയ്തതിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് എ.കെ മൊഹന്തി കത്തയച്ചു.

Suspension of Bennichen Thomas:ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കേന്ദ്രത്തെ അറിയിക്കണമെന്നതാണ് ചട്ടം. എന്നാല്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത് കേന്ദ്രസര്‍ക്കാരിനെ ഇതുവരെ അറിയിച്ചില്ല. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കേഡര്‍ അതോറിറ്റിയായ കേന്ദ്രത്തിന് സസ്‌പെന്‍ഷനിലേക്കു നയിച്ച കാരണങ്ങള്‍ അറിയില്ലെന്നും എത്രയും വേഗം ഇതു സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കാനും കത്തില്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ:കാസര്‍കോട്ടെ ക്രൂര റാഗിങ്, കടുത്ത നടപടിയുമായി സര്‍ക്കാര്‍: Kasargod Ragging

Centre seeks explanation: ഈ മാസം 24നാണ് കേന്ദ്രം കത്തയച്ചത്. നവംബര്‍ 11നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിസഭാ യോഗം നിർദേശം നല്‍കിയത്. ബെന്നിച്ചന്‍ തോമസ് അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചെന്നും സര്‍ക്കാരിന്‍റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവര്‍ത്തിച്ചെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ബെന്നിച്ചനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഐഎഎസ്, ഐഎഫ്എസ് അസോസിയേഷനുകള്‍ രംഗത്തെത്തിയിരുന്നു. ഉത്തരവിന്‍റെ പേരില്‍ ബെന്നിച്ചനില്‍ മാത്രം നടപടിയൊതുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. വിവാദം സംബന്ധിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

ABOUT THE AUTHOR

...view details