കേരളം

kerala

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം മണ്‍തിട്ടയിടിഞ്ഞു ; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്, വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

By

Published : Jun 11, 2022, 1:32 PM IST

അതിഥി തൊളിലാളികളുടെ ക്യാമ്പ് ഉള്‍പ്പടെ സ്ഥിതിചെയ്‌തിരുന്ന ഭാഗമാണ് ഇടിഞ്ഞ് താഴ്‌ന്ന് അപകടത്തില്‍പ്പെട്ടത്

thiruvanananthapuram Labor Camp collapsed  പനവിള മണ്‍തിട്ട ഇടിഞ്ഞ് അപകടം  Labor Camp collapsed in panavila
നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം മണ്‍തിട്ട ഇടിഞ്ഞ് വീണു; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

തിരുവനന്തപുരം :പനവിളയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപത്തെ മണ്‍തിട്ട ഇടിഞ്ഞുവീണ് കെട്ടിട അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശി ദീപക് ബർമന്‍, അസാം സ്വദേശി രാഹുല്‍ ബിശ്വാസ് എന്നിവരെയാണ് പുറത്തെത്തിച്ചത്.പരിക്കേറ്റ ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം മണ്‍തിട്ട ഇടിഞ്ഞ് വീണു

ഇന്ന് (11 ജൂണ്‍ 2022) രാവിലെ തൊഴിലാളികള്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടം. ക്യാമ്പിന്‍റെ കോണ്‍ക്രീറ്റ് ചുവരുകള്‍ ഉള്‍പ്പടെയാണ് ഇടിഞ്ഞ് താഴ്‌ന്നത്. അതിഥി തൊളിലാളികളുടെ ക്യാമ്പ് ഉള്‍പ്പടെ സ്ഥിതിചെയ്‌തിരുന്ന ഭാഗമാണ് ഇടിഞ്ഞത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയുടെ സുരക്ഷ കരുതിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്നു. കൈക്കുള്ളതല്ലാതെ മറ്റ് ഗുരുതര പരിക്കുകള്‍ തൊഴിലാളികള്‍ക്കില്ലെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details