കേരളം

kerala

ഇതര സംസ്ഥാന മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

By

Published : May 4, 2020, 10:01 AM IST

ഇതിനായുള്ള യാത്ര പാസുകൾ ഞായറാഴ്‌ച രാത്രി മുതൽ നൽകി തുടങ്ങി.

തിരുവനന്തപുരം  trivandrum  ഇതര സംസ്ഥാനങ്ങൾ  യാത്ര പാസുകൾ  നോർക്ക  Norka
ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. തിരികെ എത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കുള്ള യാത്ര പാസുകൾ ഞായറാഴ്‌ച രാത്രി മുതൽ നൽകി തുടങ്ങി.

ഇതുവരെ രജിസ്റ്റർ ചെയ്ത ഒന്നര ലക്ഷം പേർക്ക് യാത്ര പാസുകൾ മൊബൈൽ ഫോണുകളിൽ ലഭ്യമാകും. മുത്തങ്ങ, ആര്യങ്കാവ്, കുമളി, മഞ്ചേശ്വരം, ഇഞ്ചിവിള എന്നീ സംസ്ഥാന അതിർത്തികൾ വഴിയാണ് പ്രവേശനം. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണി വരെ മാത്രമാണ് പ്രവേശനം. ഇത്തരത്തിൽ അതിർത്തികളിൽ എത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും. അതിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രികളിലേക്ക് മാറ്റുകയും അല്ലാത്തവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്യും. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ആവശ്യമെങ്കിൽ അതത് സംസ്ഥനങ്ങളിൽ നിന്ന് യാത്രാനുമതി കൂടി വാങ്ങാൻ നിർദേശമുണ്ട്.

ABOUT THE AUTHOR

...view details