കേരളം

kerala

State Govt's Meetings ഭരണ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ സര്‍ക്കാര്‍; മേഖല തല യോഗങ്ങള്‍ 26 മുതല്‍; ആദ്യ യോഗം തലസ്ഥാനത്ത്

By ETV Bharat Kerala Team

Published : Sep 23, 2023, 6:09 PM IST

CM And Ministers Meet: സംസ്ഥാന സര്‍ക്കാര്‍ മേഖല തല യോഗങ്ങള്‍ 26 മുതല്‍ ആരംഭിക്കും. ആദ്യ യോഗം തലസ്ഥാനത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കും. 140 നിയോജക മണ്ഡലങ്ങളിലെയും ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കും.

ഭരണ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ സര്‍ക്കാര്‍  മേഖല തല യോഗങ്ങള്‍ 26 മുതല്‍  State Govt s Meetings  ആദ്യ യോഗം തലസ്ഥാനത്ത്  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം  ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം
State Govt's Meetings

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനവും ഭരണ കാര്യങ്ങളും ഉള്‍പ്പെടെയുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. സെപ്‌റ്റംബര്‍ 26 മുതലാണ് യോഗം ചേരുക (State Govt's Meetings Will Start On 26th). ക്രമസമാധാന പാലനം, പദ്ധതി പൂർത്തീകരണം, ക്ഷേമ പദ്ധതികൾ തുടങ്ങിയ മുഴുവന്‍ പ്രവർത്തനങ്ങളും വിലയിരുത്താനാണ് തീരുമാനം.

വിവിധ മേഖലകളായി തിരിച്ചാണ് അവലോകന യോഗങ്ങൾ ചേരുക. സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയ ബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായാണ് യോഗം. ആദ്യ യോഗം തിരുവനന്തപുരത്താണ് നടക്കുക.

തലസ്ഥാനത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് യോഗം ചേരുക. സെപ്റ്റംബർ 26ന് രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനം നടക്കും. തുടര്‍ന്ന് വൈകിട്ട് 3.30 മുതൽ അഞ്ച് മണി വരെ പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് തിരുവനന്തപുരത്ത് നടക്കുക.

സെപ്‌റ്റംബര്‍ 28ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖല തല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളം ബോൾഗാട്ടി പാലസിലും നടക്കും. ഒക്ടോബർ അഞ്ചിന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം കോഴിക്കോട് മറീന കൺവൻഷൻ സെന്‍ററിൽ ചേരും.

മേഖല തല അവലോകന യോഗങ്ങൾക്കുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കലക്‌ടര്‍മാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡല സദസ് പരിപാടിയും ഉണ്ടാകും. 140 നിയോജക മണ്ഡലങ്ങളിലും കെഎസ്ആർടിസി ബസിൽ സഞ്ചരിച്ച് സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും.

ക്രമസമാധാന പ്രശ്‌നങ്ങള്‍ വിലയിരുത്തല്‍:സെപ്‌റ്റംബര്‍ 26ന് ചേരുന്ന യോഗത്തിലാണ് സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ വിലയിരുത്തുക. ക്രമസമാധാന വിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജില്ല പൊലീസ് മേധാവിമാരെ കൂടാതെ ക്രൈം ബ്രാഞ്ച്, സ്‌പെഷല്‍ ബ്രാഞ്ച്, ട്രാഫിക് തുടങ്ങിയ മറ്റ് യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ചര്‍ച്ചക്കെത്തും.

സംസ്ഥാനത്ത് ക്രമസമാധാനം സംബന്ധിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു യോഗം കൂടി ചേരാന്‍ തീരുമാനിച്ചത്.

ABOUT THE AUTHOR

...view details