കേരളം

kerala

ലക്ഷദ്വീപിന് ഐക്യദാർഢ്യം; സംയുക്ത പ്രമേയം ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ

By

Published : May 26, 2021, 11:47 AM IST

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്‍റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭയെന്നും എല്ലാവരും സംയുക്തമായി ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസാക്കണമെന്നും ഷാഫി പറമ്പിൽ എംഎൽഎ.

Shafi Parampil  lakshadweep issue  lakshadweep news  Shafi Parampil on lakshadweep issue  ഷാഫി പറമ്പിൽ എംഎൽഎ  ലക്ഷദ്വീപ് വിഷയം  ലക്ഷദ്വീപിന് ഐക്യദാർഢ്യം  ലക്ഷദ്വീപ് വിഷയത്തിൽ ഷാഫി പറമ്പിൽ
ലക്ഷദ്വീപ് വിഷയത്തിൽ ഷാഫി പറമ്പിൽ

തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിയമസഭയുടെ സംയുക്ത പ്രമേയം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. സംയുക്ത പ്രമേയം ആവശ്യപ്പെട്ട് ഷാഫി സ്‌പീക്കർക്ക് കത്ത് നൽകി. ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്രസർക്കാരിന്‍റെ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള സാംസ്‌കാരിക അധിനിവേശമാണെന്നും ഫാസിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് അഡ്‌മിനിസ്‌ട്രേറ്ററെന്നും ഷാഫി പറഞ്ഞു.

Also Read:ലക്ഷദ്വീപ് യുവമോർച്ചയിൽ കൂട്ടരാജി ; അഡ്‌മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു

ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്‌ദമുയർത്തേണ്ടത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്‍റെയും ഉത്തരവാദിത്വമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്‍റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭയെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിലെ പോലെ ഫാസിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്‌ദവും കേരള നിയമസഭയിൽ നിന്ന് മുഴങ്ങണമെന്നും ഇതിനായി പ്രമേയം പാസാക്കണമെന്നും സ്‌പീക്കർക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും നൽകിയ കത്തിൽ ഷാഫി അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details