കേരളം

kerala

'നാര്‍ക്കോട്ടിക് ജിഹാദ്';ആര്‍.എസ്.എസ് അജണ്ടക്കെതിരെ മതേതര വിശ്വാസികള്‍ ആലസ്യം വിട്ടുണരണം : കെ സുധാകരന്‍

By

Published : Sep 13, 2021, 8:40 PM IST

സര്‍വകക്ഷിയോഗവും മത സാമുദായിക നേതാക്കളുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ സുധാകരന്‍

KPCC President K sudhakaran on bishops statement
'നാര്‍ക്കോട്ടിക് ജിഹാദ്';ആര്‍.എസ്.എസ് അജണ്ടക്കെതിരെ മതേതര വിശ്വാസികള്‍ ആലസ്യം വിട്ടുണരണം : കെ സുധാകരന്‍

തിരുവനന്തപുരം :കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്‍റെ ഭാഗമായാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തീവ്ര നിലപാടില്‍ ചാലിച്ച് നിരന്തരം ചര്‍ച്ചയാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.

ആര്‍.എസ്.എസ് അജണ്ട സംസ്ഥാനത്ത് നടപ്പാക്കാനുള്ള നിഗൂഢ നീക്കത്തിനെതിരെ മതേതര വിശ്വാസികള്‍ ആലസ്യം വിട്ടുണരണം. കേരളത്തിന്റെ മതേതര ബോധത്തിനും ഐക്യത്തിനും നിരക്കാത്ത പ്രവൃത്തികളാണ് സമീപകാലത്ത് വര്‍ഗീയ ശക്തികള്‍ നടത്തുന്നത്.

Also Read :ബിഷപ്പ് തുറന്നു വിട്ട "ഭൂതം": കേരളത്തിന് ആശങ്കയുടെ ലൗ, നർക്കോട്ടിക് ജിഹാദുകൾ

ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ പ്രശ്‌നം പരിഹരിക്കാനും സമുദായങ്ങളെ തമ്മിലടിപ്പിക്കാനും ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാനും സര്‍വകക്ഷിയോഗവും മത സാമുദായിക നേതാക്കളുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

തിരഞ്ഞെടുപ്പില്‍ തകര്‍ന്നുപോയ ബി.ജെ.പി ഇതൊരു സുവര്‍ണാവസരമായാണ് കാണുന്നത്. ഒരു വിഭാഗം ന്യൂനപക്ഷത്തിലേക്ക് കടന്നുകയറി കരുത്താര്‍ജിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

ഒഡിഷയില്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും തീയീട്ട് കൊന്നവരും ഫാദര്‍ സ്റ്റാന്‍സ് സ്വാമിയെ കള്ളക്കേസില്‍ കുടുക്കി ഇല്ലാതാക്കിയവരുമാണ് ആട്ടിന്‍തോലണിഞ്ഞ് ഇപ്പോള്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെ മാടിവിളിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

TAGGED:

ABOUT THE AUTHOR

...view details