കേരളം

kerala

പ്രവാസികൾക്ക് രണ്ടാം കൊവിഡ് വാക്സിന്‍ ഡോസ് ലഭ്യമാക്കുമെന്ന് പിണറായി വിജയൻ

By

Published : Jul 22, 2021, 3:10 PM IST

കെ ടി ജലീൽ എംഎൽഎ നൽകിയ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി.

second dose vaccine for pravasi  vaccination  chief minister pinarayi  പ്രവാസികൾക്ക് രണ്ടാം കൊവിഡ് വാക്സിന്‍ ഡോസ് ലഭ്യമാക്കുമെന്ന് പിണറായി വിജയൻ  പിണറായി വിജയൻ  രണ്ടാം കൊവിഡ് വാക്സിന്‍ ഡോസ്  വാക്സിനേഷന്‍
പ്രവാസികൾക്ക് രണ്ടാം കൊവിഡ് വാക്സിന്‍ ഡോസ് ലഭ്യമാക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വിദേശത്ത് നിന്നുമെത്തിയ പ്രവാസികൾക്ക് രണ്ടാം ഡോസ് വാക്സിൻ ലഭ്യമാകുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഡോസ് വിദേശത്ത് നിന്നുമെടുത്ത് നാട്ടിൽ എത്തിയവർക്ക് രണ്ടാമത്തെ ഡോസ് എടുക്കാൻ കഴിയാതെ മടക്കയാത്ര മുടങ്ങിയ സാഹചര്യമുണ്ട്. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയയ്ക്കുകയും വിവിധ എംബസികളുമായി ആശയവിനിമയം നടത്തി പരിഹാരം കണ്ടെത്താൻ ശ്രമം നടത്തിവരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം; തർക്കം പരിഹരിച്ച് യുഡിഎഫ്

കെ ടി ജലീൽ എംഎൽഎ നൽകിയ ശ്രദ്ധ ക്ഷണിക്കലിന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ചില രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികൾക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ എയർപോർട്ടുകളിൽ സൗജന്യ കൊവിഡ് ടെസ്റ്റ്, ക്വാറന്‍റൈൻ സംവിധാനം എന്നിവ സജ്ജമാക്കാനും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് അയച്ചതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details