കേരളം

kerala

സത്‌നാം സിങ് കൊലക്കേസ്; പിടിക്കിട്ടാപുള്ളി അറസ്റ്റിൽ

By

Published : Jan 18, 2022, 12:48 PM IST

വർഷങ്ങളായി മുടങ്ങി കിടക്കുന്ന കേസിന്‍റെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും

satnam singh murder case  സത്‌നാം സിങ് കൊലക്കേസ്  kerala latest news  പിടിക്കിട്ടാപുള്ളി അറസ്റ്റിൽ  കേരള വാർത്തകള്‍
സത്‌നാം സിങ് കൊലക്കേസ്

തിരുവനന്തപുരം​: ​സത്‌നാം സിങ് കൊലക്കേ​സിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ​ആ​റാം​ പ്രതി​ ​ദിലീ​പിനെ ക്രൈംബ്രാഞ്ച് പിടികൂടി കോടതിയിൽ ഹാജരാക്കി. കേസിൽ ജാമ്യം നേടിയ ശേഷം നിരന്തരമായി കോടതയിൽ ഹാജരാകാതിരുന്ന പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടിച്ചിരുന്നു. ഇതേ തുടർന്നാണ് കേസിലെ ആ​റാം​ പ്രതി​ ​ദിലീ​പിനെതിരെ 2018 പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

ഇതോടെ വർഷങ്ങളായി മുടങ്ങി കിടക്കുന്ന കേസിന്‍റെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും. തിരുവനന്തപുരം അഞ്ചാം അഡിഷണൽ സെഷൻസ് കോടതി​യാണ് കേസ് പരിഗണിക്കുന്നത്.​ ലക്നൗവില്‍ നിയമ പഠനത്തിനിടയിലാണ് ആത്മീയ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായ സത്‌നാം സിങ് കേരളത്തിൽ എത്തിയത്. ഇവിടെ എത്തിയ സത്‌നാം കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിൽ എത്തി.

ഇവിടെ വച്ച് അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രെമിച്ച കേസിൽ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്‌തു. ജയിലിൽ വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് സത്നാമിനെ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിക്കുന്നത്.

ALSO READ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് നഴ്സ് മരിച്ചു; ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രോഗം രൂക്ഷം

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കരും മാനസിക രോഗികളും ചേർന്ന് നടത്തിയ ക്രൂരമർദനമാണ് സത്‌നാം സിങ്ങിന്‍റെ മരണത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. സത്‌നാം സിങ്ങിന്‍റെ മൃതദേഹത്തിൽ 77 മുറിവുകൾ ഉണ്ടെന്നും ഇതിൽ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നും പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മാനസിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ തർക്കത്തിൽ ക്ഷുഭിതരായ പ്രതികൾ കേബിൾ വയർ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ട് നടത്തിയ മർദനത്തെ തുടർന്നാണ് 2012 ഓഗസ്റ്റ് നാലിന് രാത്രി എട്ടര മണിക്ക് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് കേസ്.

ALSO READ പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഛന്നിയോ?

ABOUT THE AUTHOR

...view details