കേരളം

kerala

ശബരിമല മേല്‍ശാന്തി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനുമായി കൂടിക്കാഴ്‌ച നടത്തി

By

Published : Nov 5, 2021, 3:43 PM IST

നവംബര്‍ 16നാണ് പരമേശ്വരന്‍ നമ്പൂതിരി ശബരിമലയില്‍ മേല്‍ശാന്തിയായി ചുമതലയേല്‍ക്കുന്നത്.

sabarimala priest  k.radhakrishnan minister  kerala sabarimala  sabarimala news  kerala news  sabarimala updates  എന്‍.പരമേശ്വരന്‍ നമ്പൂതിരി  ശബരിമല വാര്‍ത്തകള്‍  മന്ത്രി കെ.രാധാകൃഷ്‌ണന്‍  കൊവിഡ് വ്യാപനം  സംസ്ഥാനത്ത് കൊവിഡ്‌ വ്യാപനം കുറഞ്ഞു  ശബരിമല തീര്‍ത്ഥാടനം
എന്‍.പരമേശ്വരന്‍ നമ്പൂതിരി ദേവസ്വം മന്ത്രിയുമായി കൂടികാഴ്‌ച നടത്തി

തിരുവനന്തപുരം: ശബരിമല നിയുക്ത മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച.

നവംബര്‍ 16നാണ് പരമേശ്വരന്‍ നമ്പൂതിരി ശബരിമലയില്‍ മേല്‍ശാന്തിയായി ചുമതലയേല്‍ക്കുന്നത്. ശബരിമല മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.

Read More: 'അയ്യപ്പന്‍റെ അനുഗ്രഹം': നീലമന പരമേശ്വരൻ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി

കൊവിഡ് വ്യാപനം കുറഞ്ഞ്‌ വരുന്നതിനാല്‍ തീര്‍ത്ഥാടന കാലം സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയാണ് ദേവസ്വം ബോര്‍ഡ്‌. ഇക്കാര്യം ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. പരമേശ്വരന്‍ നമ്പൂതിരിക്ക് എല്ലാ ഭാവുകങ്ങളും മന്ത്രി ആശംസിച്ചു.

ABOUT THE AUTHOR

...view details